കഴിഞ്ഞ ദിവസം ആയിരുന്നു ദിലീപിന്റെ മകൾ മീനാക്ഷിയുടെ പിറന്നാൾ. തന്റെ 21 ആം ജന്മദിനം ആണ് മീനാക്ഷി ആഘോഷിച്ചത്. നിരവധി പേരാണ് മീനാക്ഷിക്ക് ആശംസകളുമായി എത്തിയത്. ഗംഭീരമായ പിറന്നാൾ ആഘോഷം ആണ് ദിലീപ് തന്റെ മൂത്തമകൾക്കായി ഒരുക്കിയത്. മീനാക്ഷിയുടെ സുഹൃത്തുക്കൾക്കൊപ്പമാണ് ദിലീപും കാവ്യ മാധവനും പിറന്നാൾ ആഘോഷം നടത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഫാൻസ് പേജുകളിൽ എല്ലാം ഈ ചിത്രങ്ങൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മീനാക്ഷിയുടെ അടുത്ത സുഹൃത്ത് നമിത മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ പറഞ്ഞുകൊണ്ട് ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രവും ശ്രദ്ധ നേടിയിരുന്നു.

Meenakshi Image
സിനിമയില്‍ അരങ്ങേറിയിട്ടില്ലെങ്കിലും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരെ നേടാന്‍ മീനാക്ഷിയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ പിറന്നാള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങൾ ഒക്കെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രങ്ങൾക്കെല്ലാം ആരാധകരും ഏറെയാണ്. മീനാക്ഷി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ എംബി ബി എസ് സ്റ്റുഡൻറ് ആയ മീനാക്ഷിക്ക് ഇപ്പോൾ അഭിനയ മോഹം ഇല്ല എന്ന് ദിലീപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
