Film News

രണ്ടു വിവാഹങ്ങളും പരാജയം, കുടുംബവിളക്കിലെ സുമിത്രയുടെ യഥാർത്ഥ ജീവിതം!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിലേക്ക് എന്ന പരമ്പരയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മീര വാസുദേവൻ. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിൽ കൂടിയാണ് മീര മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച തുടക്കം ആയിരുന്നു മീരയ്ക്ക് മലയാള സിനിമയിൽ നിന്നും ലഭിച്ചത്. എന്നാൽ അതിനു ശേഷം അതികം ചിത്രത്തിൽ ഒന്നും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച കുടുംബവിളക്ക് എന്ന പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് മീര വീണ്ടും തിരിച്ച് വരവ് നടത്തിയത്. മികച്ച സ്വീകാര്യതയാണ് സുമിത്ര എന്ന വീട്ടമ്മയ്ക്ക് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ഇന്ന് നിരവധി ആരാധകർ ഉള്ള താരം ആണ് മീര. പരമ്പരയിലേത് പോലെ തന്നെ മീരയുടെ യഥാർത്ഥ കുടുംബജീവിതവും അത്ര വിജയകരം ആയിരുന്നില്ല. രണ്ടു വിവാഹം കഴിച്ച താരത്തിന്റെ രണ്ടു വിവാഹ ബന്ധങ്ങളും പരാജയപ്പെടുകയായിരുന്നു. ആദ്യ വിവാഹത്തിൽ തനിയ്ക് മാനസികമായും ശാരീരികമായും നിരവധി പീഡനങ്ങൾ ആണ് ഏറ്റു വാങ്ങേണ്ടി വന്നത്. ശാരീരികമായും മാനസികമായും പീഡനം സഹിക്കവയ്യാതെ ആയപ്പോൾ ആ ബന്ധം വേണ്ട എന്ന് വെയ്ക്കുകയായിരുന്നു.

അതിനു ശേഷം മറ്റൊരു ആളുമായി പ്രണയിച്ച് വിവാഹം കഴിച്ച്. ആ ബന്ധത്തിൽ ഒരു മകനും താരത്തിന് ഉണ്ട്. എന്നാൽ ആ ബന്ധവും അധികനാൾ നീണ്ടു നിന്നില്ല. നാല് വർഷങ്ങൾക്ക് ശേഷം ആ ബന്ധവും അവസാനിപ്പിക്കുകയായിരുന്നു. ഇനി ഒരു വിവാഹ ജീവിതം തനിക്ക് വേണ്ട എന്നും ഇനിയുള്ള തന്റെ ജീവിതം മകന് വേണ്ടി ആണെന്നും ആണ് മീര പറഞ്ഞത്. ഇപ്പോൾ മകനുമൊപ്പം കൊച്ചിയിൽ ആണ് മീര താമസിക്കുന്നത്.

The Latest

To Top