മോളിവുഡിന്റെ വിസ്‌മയ നടൻ മോഹൻലാൽ തകർത്തഭിനയിച്ച തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ മാറിയ താരമാണ് മീര വാസുദേവ്.അല്‍ഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങൾ പ്രമേയമാക്കിയ ഈ ചിത്രത്തിൽ നായികയായി വളരെ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. ഒരു അന്യഭാഷ നടിയാണെ ങ്കിലും മലയാളികൾ നിറഞ്ഞ മനസ്സോടെയാണ് താരത്തെ സ്വീകരിച്ചത്. അതെ പോലെ കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ആഴത്തിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു.

meera vasudevan3
വളരെ മികച്ച ഒരു നടി എന്നതിന് ഉപരിയായി ഒരു മോഡല്‍ കൂടിയാണ് താരം. ഇപ്പോളിതാ താന്‍ അമ്പത് കഴിഞ്ഞ മധ്യവയസ്കയാണ് എന്നാണ് മിക്കവരുടെയും ധാരണ എന്ന് മനസ്സ് തുറന്ന് പറയുകയാണ് താരം. ഈ ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. അതെ പോലെ ഞാന്‍ കിക്ക് ബോക്‌സിംഗ് വളരെ മികച്ച രീതിയിൽ തന്നെ പഠിച്ചതാണ്. എന്നെ കൊണ്ട് ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കും, ഉറപ്പാണ്. തന്മാത്ര ചെയ്തിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇപ്പോഴും ആ സിനിമ ചെയ്തപ്പോഴുള്ള അതേ വയസ്സ് മാത്രമേ എനിക്ക് തോന്നൂള്ളൂ. എന്നെക്കുറിച്ച് പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് അന്‍പത് വയസ്സ് കഴിഞ്ഞുവെന്നാണ്.

meera vasudevan2
അതിന്റെ സുപ്രധാന കാരണം തന്മാത്ര എന്ന ചിത്രം തന്നെയാണ്.കാരണം ഞാനതില്‍ നാല്‍പ്പത് വയസ്സിനടുത്ത് പ്രായമുള്ള അമ്മ കഥാപാത്രമായിട്ടാണല്ലോ അഭിനയിച്ചത്. എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഞാന്‍ ചെയ്ത സിനിമയാണ്.ആളുകള്‍ എന്നെ ഇപ്പോഴും കാണുന്നത് ആ കഥാപാത്രമായിട്ടു തന്നെയാണ്. പക്ഷേ എന്നാൽ പുറത്ത് ഞാന്‍ മറ്റൊരാളാണ്. ലുലു മാളിലൊക്കെ പോകുമ്പോൾ ഞാന്‍ മുഖം മറച്ചു പോകാറില്ല. എന്നെ അവര്‍ക്ക് പെട്ടെന്ന് പിടി കിട്ടില്ല എന്ന് ഉറപ്പാണ്. ഇനി അഥവാ നമ്മളെ നോക്കി ചിരിച്ചിട്ട് തന്മാത്രയിലെ നടിയല്ലേ എന്ന് എങ്ങാനും ചോദിച്ചാല്‍ അല്ല എന്ന് പറഞ്ഞാലും അവര്‍ വിശ്വസിച്ചോളും.
