സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന വേറിട്ട ഒരു റിയാലിറ്റി ഷോ ആയിരുന്നു “മിസ്റ്റർ ആൻഡ് മിസിസ്”. സീ കേരളത്തിലെ “സാരേഗമപ”
എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജീവ ആയിരുന്നു “മിസ്റ്റർ ആൻഡ് മിസിസ്” എന്ന റിയാലിറ്റി ഷോയിലെ അവതാരകൻ. ജീവയ്‌ക്കൊപ്പം ഭാര്യ അപർണ തോമസും കൂടി എത്തിയതോടെ മികച്ച സ്വീകാര്യത ആണ് ഷോയ്ക്ക് ലഭിച്ചത്. ഈ ഷോയിലെ വിധികർത്താക്കൾ ആയി എത്തിയത് പ്രേക്ഷകരുടെ പ്രിയങ്കരനായ ജിപിയും ഡിപിയും ആയിരുന്നു.
റിയാലിറ്റി ഷോകളിലെ അവതാരകനായി തിളങ്ങി പിന്നീട് നിരവധി മലയാളം, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ആണ് ജിപി എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ. “അയാൾ ഞാനല്ല”, “കള” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനായിക ആയി മാറിയ താരം ആണ് ദിവ്യ പിള്ള എന്ന ഡിപി. ഇവരെല്ലാം ഒന്നിച്ച “മിസ്റ്റർ ആൻഡ് മിസിസ്” എന്ന റിയാലിറ്റി ഷോ വമ്പൻ വിജയം ആയിരുന്നു.
ഭാര്യാഭർത്താക്കന്മാർക്കുള്ള വ്യത്യസ്തമായ ഒരു റിയാലിറ്റി ഷോ ആയിരുന്നു “മിസ്റ്റർ ആൻഡ് മിസിസ്”. രസകരമായ മത്സരങ്ങളും നർമ്മ രംഗങ്ങളും കോർത്ത് ഇണക്കിയ ഒരു പരിപാടിയായിരുന്നു മിസ്റ്റർ ആൻഡ് മിസിസ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ എട്ട് ദമ്പതിമാരെ ആയിരുന്നു ഷോയിലേക്ക് തിരഞ്ഞെടുത്തത്. കണ്ണൂരിൽ നിന്നുള്ള മീത്തും മിരിയും പ്രേക്ഷകർക്ക് സുപരിചിതരാവുന്നത് മിസ്റ്റർ ആൻഡ് മിസിസിലൂടെയാണ്.
ഇതിലൂടെ ശ്രദ്ധേയയായ ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ താരദമ്പതികളുടെ ഏറ്റവും സ്‌പെഷ്യൽ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ജീവിതത്തിൽ വന്നെത്തിയ ഏറ്റവും പുതിയ സന്തോഷ വാർത്ത പങ്കുവെക്കുകയാണ് മീത്തും മിരിയും. ഞങ്ങൾ പ്രഗ്നന്റ് ആണ് എന്ന് പങ്കുവെച്ചിരിക്കുകയാണ് ദമ്പതികൾ.
രണ്ടു വരകൾ തെളിഞ്ഞ പ്രഗ്നൻസി കിറ്റ് കയ്യിൽ പിടിച്ചു കൊണ്ട് പ്രണയാർദ്രമായ് ചിത്രങ്ങൾ ആണ് താരങ്ങൾ പങ്കുവെച്ചത്. ഇവരുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി വന്നെത്തുന്ന സന്തോഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോകളും റീൽസും പങ്കിട്ട് ശ്രദ്ധേയമായ ഇൻസ്റ്റാ താരദമ്പതികൾ ആണ് ഇവർ. ജീവിതത്തിൽ ഏറ്റവും പുതിയ സന്തോഷത്തെക്കുറിച്ച് തുറന്നു പറയുന്ന ഇവരുടെ ചിത്രങ്ങളെല്ലാം വൈറലായിരിക്കുകയാണ്.
സൂപ്പർ മോം ആൻഡ് ഡാഡ് ആവാൻ പോവുകയാണ് എന്നാണ് താരദമ്പതികൾ ഇൻസ്റാഗ്രാമിലൂടെ കുറിച്ചത്. ജൂലൈയിൽ കുഞ്ഞ് അതിഥി എത്തുമെന്നും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഒപ്പം തന്നെ ഉണ്ടാകണം എന്നും മീത്തും മിരിയും കുറിച്ചു. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി മുന്നോട്ടു വന്നത്. കുറെയായി ഈ സന്തോഷ വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു താരദമ്പതികൾ. താരദമ്പതികളുടെ ഫോട്ടോഷൂട്ടും സന്തോഷവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
