ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിൽ കൂടി മലയാളി പ്രേഷകരുടെ എല്ലാം ഹൃദയത്തിൽ വളരെ പെട്ടന്ന് തന്നെ സ്ഥാനം നേടിയ താരമാണ് മേഘ്ന വിൻസെന്റ്. ഇപ്പോഴും അമൃത എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്. അത്രത്തോളം മേഘ്ന അവതരിപ്പിച്ച അമൃത എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഞെഞ്ചിലേറ്റിയിരുന്നു. പരമ്പര അവസാനിച്ചുവെങ്കിലും ഇന്നും പഴയ സ്നേഹവും ആരാധനയും എല്ലാം മേഘ്‌നയോട് പ്രേക്ഷകർക്ക് ഉണ്ട്. ഇടയ്ക്ക് വെച്ച് വിവാഹിതയായ താരം അതികം വൈകാതെ തന്നെ വിവാഹമോചനം നേടിയിരുന്നു. പല തരത്തിൽ ഉള്ള വിമർശനങ്ങളും വിവാഹമോചനത്തിന്റെ പേരിൽ താരത്തിന് നേരിടേണ്ടി വന്നിരുന്നു. കുറച്ച് കാലം താൻ വിഷാദ രോഗത്തിന് അടിമ ആയിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.
സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയ താരം തന്റെ വിശേഷങ്ങൾ എല്ലാം ചാനലിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഓരോ ദിവസവും വ്യത്യസ്ത പ്രമേയമുള്ള വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ മേഘ്‌നയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വധുവായി ഒരുങ്ങിക്കൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറൽ ആയിരിക്കുകയാണ്. മേഘ്‌നയുടെ കല്യാണം ആണോ എന്നാണു വീഡിയോ കണ്ട പല പ്രേക്ഷകരും ചോദിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് ആണ് തന്റെ ഫേസ്ബുക്കിൽ കൂടി മേഘ്‌നയുടെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ശരിക്കും കല്യാണം ആണോ അതോ ഫോട്ടോഷൂട്ട് ആണോ എന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ടെകിലും ഇതിന്റെ വിശദീകരണം താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
