ഷോർട്ട് ഫിലിമുകളിലൂടെയും സിനിമകളിലൂടെയും ഒക്കെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കനി കുസൃതി.
ഒരുപിടി മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം, പോയ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുത്തിരുന്നു. അതേസമയം സിനിമയോടും നാടകത്തോട് അഭിനയത്തോടുള്ള തൻറെ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് കനി കുസൃതി.
ഇപ്പോൾ നൽകിയ അഭിമുഖത്തിലായിരുന്നു കനി കുസൃതി വെളിപ്പെടുത്തൽ നടത്തിയത്. സിനിമയിൽ അഭിനയിക്കണമെന്ന് തനിക്കൊരിക്കലും ആഗ്രഹം തോന്നിയിട്ടുള്ള ആളു അല്ല. അഭിനയം ചെയ്യുന്നതിന് പണത്തിനു വേണ്ടി മാത്രമാണെന്ന് കനി കുസൃതി പറയും.
കരിയറിന്റെ തുടക്കത്തിൽ കഷ്ടപ്പെടേണ്ടി വന്നിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. എനിക്ക് ഒരിക്കലും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തോന്നിയിരുന്നില്ല, എനിക്ക് അഭിനയിക്കാനുള്ള പാഷനും ഇല്ല, ഞാൻ നാടകം ചെയ്ത് അന്തരീക്ഷം ഇഷ്ടപ്പെട്ടതു കൊണ്ടാണ്.
നാടകത്തിനു വേണ്ടി പ്രൊഡക്ഷൻ വർക്ക് ചെയ്തിട്ടുണ്ട്. ഫിസിക്കൽ ആക്ടിങ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് പാരിസിൽ പഠിക്കാൻ പോയത്. 2000- 2010 സമയത്ത് വന്നിരുന്ന മലയാള സിനിമകൾ എനിക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടു തന്നെ ആ സമയത്ത് സിനിമയിൽ നിന്നും വന്ന നിരവധി ഓഫറുകൾ വേണ്ടെന്നു വച്ചിട്ടുണ്ട്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ ആ പടങ്ങൾ തീയേറ്ററിൽ പോയി കാണില്ലായിരുന്നു. കരിയറിലെ തുടക്കത്തിൽ പണത്തിനു വേണ്ടി മാത്രമായിരുന്നു ഞാൻ സിനിമകൾ ചെയ്തിരുന്നത്.
കാര്യമായി ഒന്നും ആലോചിക്കാതെ അവസരം വന്നതിൽ എല്ലാം ചെയ്തു. പിന്നെ ഒരു തെരഞ്ഞെടുപ്പ് നടത്താൻ മാത്രമുള്ള അവസരങ്ങൾ ഒന്നുമില്ലായിരുന്നു. എനിക്ക് അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയത് നാടകം ആയിരിക്കും. അഭിനയത്തെ ഗൗരവമായി സമീപിക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷമേ ആയിട്ടുള്ളൂ.
ഇപ്പോൾ വരുന്ന പല സിനിമകളും അത് കൈകാര്യം ചെയ്യുന്ന വിഷയവും എല്ലാം ഞാൻ ആസ്വദിക്കാറുണ്ട്. പിന്നെ കഴിഞ്ഞ വർഷങ്ങളിലായി അഭിനയം തുടരാൻ അഭിനിവേശം തോന്നാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിനു വേണ്ടി മാത്രമാണ് ഞാൻ സിനിമകൾ ചെയ്യുന്നതെന്നും കനി കുസൃതി വ്യക്തമാക്കി. ഏതു കാര്യത്തിലും തൻറെതായ നിലപാട് വ്യക്തമാക്കുന്ന ഒരു വ്യക്തി കൂടിയാണ് കനി കുസൃതി.
അത് സിനിമയിലാണെങ്കിലും ജീവിതത്തിൽ ആണെങ്കിലും തൻറെ അഭിപ്രായം അതേപോലെ പറയാനുള്ള ഒരു കഴിവ് താരത്തിനുണ്ട്. താരത്തിന്റെ വാക്കുകൾ എപ്പോഴും ശ്രെദ്ധ നേടുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിലും അത്ര സജീവം അല്ല താരം. എങ്കിലും വലിയ തോതിൽ താരത്തിന്റെ വാർത്തകൾ
സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. വിമർശനങ്ങളുടെ കൂട്ടുകാരി എന്ന് വേണമെങ്കിൽ താരത്തെ വിശേഷിപ്പിക്കാം. പലപ്പോഴും താരത്തിന്റെ പേര് വിമർശനങ്ങൾക്കൊപ്പം ഉയർന്നു വന്നിട്ടുണ്ട്. എങ്കിലും തന്റെ നിലപാടുകൾ പറയുവാൻ മടി കാണിക്കാറില്ല. ഉറച്ച ശബ്ദമായി തന്നെയാണ് താരം പലപ്പോഴും തന്റെ നിലപാടുകൾ അറിയിക്കാൻ ഉള്ളത്.
