നടി ആ ക്ര മി ക്കപ്പെട്ട സംഭവം ആണ് ഇപ്പോൾ എവിടെയും ചർച്ച നേടിക്കൊണ്ടിരിക്കുന്നത്. ദിലീപിനെതിരെ നിരവധി ആളുകളാണ് ഇപ്പോൾ വിമർശനവുമായി എത്തുന്നത്. ഈ സാഹചര്യത്തിൽ നടി തന്നെ താൻ അനുഭവിച്ച മാ ന സി ക സം ഘ ർ ഷ ങ്ങ ളെ പറ്റി പറഞ്ഞുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അഞ്ചു വർഷമായി തന്നെ ഒറ്റപ്പെടുത്താൻ പോലും ശ്രമങ്ങൾ നടന്നിരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു അടിക്കുറിപ്പ് പങ്കുവച്ചത്. അതോടൊപ്പം തന്നെ താൻ യാത്ര തുടർന്നു കൊണ്ടിരിക്കും എന്നും താരം കുറിച്ചിരുന്നു.
താരത്തിന്റെ കുറിപ്പ് പങ്കുവെച്ചു കൊണ്ട് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ യുവതാരങ്ങൾ എല്ലാം ഒന്നിച്ചു എത്തുകയായിരുന്നു ചെയ്തത്. ആദ്യം കുറുപ്പ് പങ്കുവെച്ചത് പൃഥ്വിരാജ് ആയിരുന്നു. ധൈര്യം എന്ന അടിക്കുറിപ്പോടെ ആയിരുന്നു പൃഥ്വിരാജ് കുറിപ്പ് പങ്കുവെച്ചത്.. ഇരയിൽ നിന്ന് അതിജീവനത്തിലേക്ക് ഉള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് നടി കുറിപ്പ് പങ്കുവെച്ചത്. അതിനു പുറമേ ഒരുപാട് ആളുകൾ കുറുപ്പ് പങ്കുവെച്ച് എത്തുകയും ചെയ്തിരുന്നു.. മഞ്ജുവാര്യർ അടക്കമുള്ളവർ കുറുപ്പ് പങ്കുവെച്ചത് ദിലീപിന് ഉള്ള ഒരു മറുപടി ആയിരുന്നു എന്നാണ് ആരാധകർ പറയുന്നത്. ലൗ ഇമോജി ഇട്ടുകൊണ്ട് ആയിരുന്നു ഈ ഒരു കുറിപ്പ് ടോവിനോ തോമസ് പങ്കുവെച്ചിരുന്നത്. അതോടൊപ്പം തന്നെ നിന്നോടൊപ്പം എന്ന് കുറിച്ചാണ് പാർവതി കുറിപ്പ് പങ്കുവെച്ചത്.
അതിജീവിച്ചവരോട് ഐക്യദാർഢ്യതോടെ എന്ന് കുറിച്ചുകൊണ്ട് ഇന്ദ്രജിത്തും കുറിപ്പ് പങ്കുവെക്കുകയായിരുന്നു ചെയ്തത്. മോഹൻലാലും മമ്മൂട്ടിയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ബഹുമാനം എന്നു പറഞ്ഞുകൊണ്ടായിരുന്നു മോഹൻലാൽ കുറിപ്പ് പങ്കുവെച്ചിരുന്നത് എങ്കിൽ മമ്മൂട്ടി പറഞ്ഞത് നിന്നോടൊപ്പം ഉണ്ട് എന്ന് പറഞ്ഞു തന്നെയായിരുന്നു. അങ്ങനെ എല്ലാവരും ഒരുമിച്ച് തന്നെ താരത്തിന്റെ കുറുപ്പ് പങ്കുവച്ച ഒരു അവസ്ഥയായിരുന്നു കാണാൻ സാധിച്ചിരുന്നത്. ഒരാവശ്യം വന്നാൽ അവൾക്കൊപ്പം എല്ലാവരും ഉണ്ടാകുമെന്ന് പറയാതെ പറയുന്നത് പോലെ. ഇത് ഒരുപക്ഷേ നടിയുടെ ആത്മവിശ്വാസത്തിന് വർദ്ധിപ്പിക്കുവാനുള്ള ഒരു രീതി തന്നെയായിരിക്കും എന്ന് പറയേണ്ടിയിരിക്കുന്നു.
അതേസമയം സംയുക്ത മേനോൻ പറഞ്ഞ കുറിപ്പും വളരെയധികം ശ്രദ്ധ നേടിയിരുന്നു സംയുക്തയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.” നീതിക്കുവേണ്ടിയുള്ള ഓരോ പെൺകുട്ടിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ വഴിയിൽ ധൈര്യമായി ഉറച്ചുനിന്ന അവൾക്കൊപ്പം തന്നെയാണ് ഞാനും. അതുപോലെ അവൾക്കൊപ്പം നിന്ന ഒരുപാട് ആളുകളുണ്ട്.. പൊതുബോധം എതിരായിരിക്കും എന്ന് അറിഞ്ഞിട്ടും സ്വന്തം കരിയറിനെ ബാധിക്കുമെന്ന് പൂർണബോധ്യം ഉണ്ടായിട്ടും. നീതിക്കുവേണ്ടി ഇനി വരാൻ പോകുന്നവർക്ക് തെറ്റിന് ചോദ്യം ചെയ്യാനുള്ള ഊർജ്ജം ആയി പ്രതികരിക്കുന്നവർക്ക് ഞാൻ ഒറ്റയ്ക്കല്ല എന്ന തോന്നൽ നൽകി കരുത്തായ അവർക്കൊപ്പം നിന്നവർ. അവർക്കൊപ്പം കൂടിയാണ് ഞാൻ. മലയാള സിനിമ ലോകം മുഴുവൻ അവൾക്കൊപ്പം തന്നെ എന്ന് പറയേണ്ടിരിക്കുന്നു. ഈ പ്രവർത്തി അഭിനന്ദനമർഹിക്കുന്നു.
