Film News

രമാദേവി ചേച്ചിയെ മഞ്ജു വിളിച്ചു പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുന്നു !

സല്ലാപം എന്ന ചിത്രത്തിൽ ജോഡികളായി അഭിനയിച്ചു തുടങ്ങിയ പരിചയമായിരുന്നു മഞ്ജുവാര്യരും ദിലീപും പിന്നീടവർ ജീവിതത്തിലും ഒന്നിച്ചിരുന്നു.

പ്രണയിച്ച് വിവാഹം കഴിച്ച ഇവർക്ക് പക്ഷേ ജോഡികളായി അഭിനയിച്ച സിനിമകൾ വിജയിപ്പിച്ചത് പോലെ യഥാർത്ഥ ജീവിതത്തിൽ വിജയിക്കാൻ സാധിച്ചില്ല. 14 വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ദിലീപും മഞ്ജുവാര്യരും ചേർന്ന് അവസാനിപ്പിച്ചിരുന്നു. അത്‌ കേരളത്തിൽ വലിയ വാർത്തയായിരുന്നു.

ഇപ്പോൾ സിനിമയിൽ സജീവമായി മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. അതേസമയം വർഷങ്ങൾക്ക് മുൻപേ മുതലേ മഞ്ജുവാര്യരും ആയുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് രമാദേവി.

ഇപ്പോൾ മലയാളത്തിൽ സഹനടി വേഷങ്ങളിൽ അമ്മ വേഷങ്ങളിലും തിളങ്ങുന്ന താരമാണ് രമാദേവി. സിനിമയിലൂടെയും അല്ലാതെയുമായി പരിചയപ്പെട്ട മഞ്ജുവുമായി നല്ല അടുപ്പമായിരുന്നു എന്നാണ് രമാദേവി പറയുന്നത്. അങ്ങനെ മഞ്ജുവാര്യർ ദിലീപ് വിവാഹത്തിൽ പങ്കെടുക്കാനും താൻ എത്തുന്ന ആയിട്ടും രമ പറയുന്നു.

അവരുടെ വേർപിരിയലിന് കാരണം എന്തായിരിക്കും എന്നതിനെപ്പറ്റിയും തൻറെ അഭിപ്രായവും ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നു. രമയുടെ വാക്കുകൾ ഇങ്ങനെയാണ്. പ്രണയവർണ്ണങ്ങളിൽ അഭിനയിക്കാനായി വിളിച്ചത് സിബിയുടെ ഭർത്താവും നിർമാതാവുമായ രഞ്ജിത്താണ് എന്ന് പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നായിരുന്നു പറഞ്ഞത്. അതിനു മുൻപ് സിബി സാറിൻറെ സിന്ദൂരരേഖ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചിരുന്നു, മെയ്ക്കപ്പ് ടെസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോൾ സാറിൻറെ മനസ്സിലെ രൂപം എനിക്ക് വന്നിരുന്നില്ല, അതുകൊണ്ട് ആ റോൾ എനിക്ക് നഷ്ടമായി.

എനിക്ക് നല്ല വിഷമം ഉണ്ടാക്കിയ സംഭവം ആണ്. അങ്ങനെ ഇരിക്കുമ്പോൾ ആണ് പ്രണയവർണ്ണത്തിലേക്കുള്ള വിളി എത്തുന്നത്. നല്ല വേഷമായിരുന്നു മഞ്ജുവാര്യരുടെ ചേട്ടത്തിയമ്മ ആയിട്ടാണ് ചിത്രത്തിൽ വേഷമിട്ടത്. അതിനു മുൻപ് തന്നെ എനിക്ക് മഞ്ജുവുമായി നല്ല പരിചയമുണ്ട്. ഡാൻസ്
ഫീൽഡിൽ ഒക്കെ കണ്ടിട്ടുണ്ട്. മഞ്ജു നല്ല നർത്തകി ആണല്ലോ.

തൂവൽ കൊട്ടാരത്തിൽ ഞാൻ മഞ്ജുവിനെ അമ്മയായും അഭിനയിച്ചിരുന്നു. അതേസമയം ദിലീപുമായുള്ള വിവാഹ സമേത മഞ്ജുവിന്റെ ഫോൺ വന്നതിനെ പറ്റിയും രമാദേവി പറഞ്ഞിരുന്നു. ചേച്ചി ഞാൻ മഞ്ജുവാണ് ഒരു വിശേഷമുണ്ട് അത് പറയാനാണ് വിളിച്ചത്. എൻറെ വിവാഹം കഴിഞ്ഞു, ആരെയാണ് എന്ന് ചോദിച്ചപ്പോൾ ഞാൻ ദിലീപേട്ടനെ കല്യാണം കഴിച്ചു അതിൻറെ റിസപ്ഷൻ ഇന്ന് വൈകിട്ട് ഉണ്ട്. ചേച്ചി വരണമെന്നാണ് മഞ്ജു പറഞ്ഞത്.

അന്ന് ഭർത്താവിനും മകൾക്കുമൊപ്പം ആണ് ഞാൻ റിസപ്ഷന് പോയതൊന്നും രമാദേവി പറയുന്നു. അതേസമയം ദിലീപും മഞ്ജുവും ഡി വോ ഴ്സ്
ആയതിനെക്കുറിച്ചും നടി സൂചിപ്പിച്ചു. എന്താ ചെയ്യുക ഇതിപ്പോൾ സിനിമാനടിമാരുടെ ജീവിതത്തിൽ മാത്രമല്ലല്ലോ സംഭവിക്കുന്നത് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്നതല്ലേ. സിനിമാതാരം ആയതുകൊണ്ട് കുറേ പബ്ലിസിറ്റി. അവരുടെ ജീവിതത്തിൽ കുറേ പ്രാധാന്യം കിട്ടുകയാണ്.

എനിക്ക് തോന്നുന്നത് ഏതൊരു പുരുഷനും അവൻറെ ഭാര്യ ഒതുങ്ങിക്കൂടി വീട്ടിലെ കാര്യം നോക്കുന്ന ആളായിരിക്കണം എന്നാണ് വിചാരിക്കുന്നത്. ഞാനും അഭിനയിക്കുന്ന സമയത്ത് എൻറെ ഭർത്താവിൻറെ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് 32 കൊല്ലം അദ്ദേഹത്തിൻറെ കൂടെ ജീവിച്ചത്. തിരക്കിലേക്ക് പോകുമ്പോൾ കുടുംബത്തിൻറെ കാര്യം അത്രത്തോളം ശ്രദ്ധിച്ചു എന്ന് വരില്ല. അതൊരു സത്യമായ കാര്യമാണ്. സ്ത്രീകൾ എപ്പോഴും ഞങ്ങളുടെ ഒരു പടി താഴെ നിന്നാൽ മതി എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്.

ഞാൻ പുരുഷനെയും സ്ത്രീകളുടെയും പക്ഷം നിന്ന് പറയുന്നതല്ല.. ഇത്രകാലം ഞാൻ അഭിനയിച്ചു ഇനി അഭിനയിക്കുന്നില്ലെന്ന് പറയുന്ന നടിമാരുണ്ട്. അതുകൊണ്ട് ഭർത്താക്കന്മാരുടെ തെറ്റുകൾ കൊണ്ടായിരിക്കും അഭിനയിക്കാത്തത് എന്ന് പറയാനും പറ്റില്ല എന്ന് രമാദേവി വ്യക്തമാക്കുന്നു.

The Latest

To Top