വിവാദ ആയുർവേദ വിദഗ്ധൻ മോഹനൻ വൈദ്യരെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലടിയിലെ ബന്ധുവീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒട്ടനവധി ആരാധകർ ഉള്ള വൈദ്യർ ആണ് ഇദ്ദേഹം. കടുത്ത പനി ഉണ്ടായിരുന്നതായി ആണ് അറിയാൻ സാധിക്കുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. മകനോടൊപ്പം രണ്ടുദിവസമായി കാലടിയിലെ ബന്ധു വീട്ടിൽ താമസിക്കവെ ആണ് മരണം സംഭവിക്കുന്നത്. കൊറോണ ബാധിതനാണോ എന്ന് കൂടുതൽ പരിശോധനകളിൽ കൂടി മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.
കേരള സർക്കാരിനെതിരായും, ആരോഗ്യവകുപ്പിനെയും നിരന്തരം എതിർക്കുകയും വൈറസുകളെ അടക്കം വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കടുത്ത നിയമ നടപടികൾ നേരിട്ടിരുന്ന ഇദ്ദേഹത്തെ കുറിച്ച് അടുത്ത കാലത്ത് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല. എന്നാൽ ഇങ്ങനൊരു മരണം വലിയ ചർച്ചകളിലേക്ക് എത്തും എന്നാണ് കരുതുന്നത്.
