Film News

സ്ത്രീ ശരീരത്തേക്കാൾ മനോഹരമായ മറ്റൊരു കല ഉണ്ടോ. ശ്രദ്ധ നേടുന്നു മോനിഷയുടെ വാക്കുകൾ

മനോരമ വീക്കിലിയിൽ വന്ന മഞ്ഞുരുകും കാലം എന്ന നോവലിന് വലിയ ജനപ്രീതി ആയിരുന്നു ഉണ്ടായിരുന്നത്. ജോയ്സി ആയിരുന്നു എഴുതിയിരുന്നത്. ജോയ്സിയുടെ തിരക്കഥ തന്നെ പിന്നീട് തീരാറായി വരികയായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന ടെലിവിഷൻ പരമ്പര ആരാധകർ മുഴുവൻ ഏറ്റെടുത്തു. പരമ്പരയിലൂടെ ശ്രദ്ധേയയായ താരമായിരുന്നു മോനിഷ. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായി ജാനി കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. മഞ്ഞുരുകും കാലത്തിനുശേഷം തമിഴ് സീരിയലുകളിലും ചേക്കേറിയ മോനിഷ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്.

മോനിഷ പങ്കുവെക്കുന്നതിൽ വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഏറ്റവുമൊടുവിൽ താരം പങ്കുവെച്ച് ഫോട്ടോയും അതിനു നൽകി ക്യാപ്ഷനും ആണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബോൾഡ് ആയ ഒരു ഫോട്ടോ ഷൂട്ട് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്ത്രീ ശരീരത്തേക്കാൾ മനോഹരമായ മറ്റൊരു കല ഉണ്ടോ എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിറത്തിന്റെ പേരിലുള്ള വിവേചനത്തെ ആശയം ആക്കി എടുത്ത ഫോട്ടോ ഷൂട്ട് ആണ് എന്ന് നടി പോസ്റ്റ് നൽകിയ ഹാഷ് ടാഗിൽ നിന്നും വ്യക്തമാകുന്നുണ്ട്. ബോഡി ആർട്ട് ഫോട്ടോഗ്രാഫി ഓഫ് കളർ ഇങ്ങനെയൊക്കെയാണ് ടാഗ് നൽകിയിരിക്കുന്നത്. സ്റ്റീവൻ ഡേ ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. ബത്തേരി കാരിയായ മോനിഷ ഇപ്പോൾ തമിഴ് സീരിയൽ നടി എന്ന ലേബലിലാണ് ആളുകൾ അറിയുന്നത്.

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന അരമണൈ കിളി എന്ന സീരിയലിലൂടെ തമിഴകത്തിന് ശ്രദ്ധ നേടിയ താരമായി മോനിഷ മാറിയിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ചാക്കോയും മേരിയും പരമ്പരയിലും മോനിഷ അഭിനയിച്ചിട്ടുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമായ താരത്തിന്റെ വിശേഷണങ്ങളെല്ലാം നിമിഷനേരം കൊണ്ട് ആണ് ആരാധകർ ഏറ്റെടുക്കുന്നത്.. അത്രത്തോളം
ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ലോക്ഡോൺ കാലത്തിനു ശേഷമാണ് നടിമാർ കൂടുതലായും ഫോട്ടോഷൂട്ടിലേക്ക് തിരിഞ്ഞത്. കൂടുതലായും ശ്രദ്ധ നേടുന്നത് സീരിയൽ നടിമാർ തന്നെയാണ്. വളരെ പെട്ടെന്ന് നടിമാർ സോഷ്യൽ മീഡിയ ഒരു ഉപജീവനമാർഗ്ഗം ആക്കുകയായിരുന്നു.

ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലൂടെ ഫോട്ടോഷൂട്ടും ബ്രാൻഡ് പ്രമോഷനുകൾ വഴിയുമൊക്കെ ശ്രദ്ധ നേടിയവരാണ് കൂടുതൽ ആളുകളും. എല്ലാവർക്കും താല്പര്യം ഉള്ള കാര്യമാണ് ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധേയം ആവുക എന്നത്. ലോക്ക് ഡൗൺ കാലത്ത് സീരിയലുകളും സിനിമയും ഒന്നുമില്ലാതെ വീട്ടിലിരുന്ന് പല നായികമാരും കൂടുതലായും ശ്രദ്ധനേടിയത് ഇത്തരം ഫോട്ടോഷൂട്ടുകളിലൂടെ തന്നെയായിരുന്നു. പല തരത്തിലുള്ള രസകരമായ ഫോട്ടോഷൂട്ടുകളും പ്രമേയം ആവുകയും ചെയ്തിട്ടുണ്ട്. ആരാധകരെല്ലാം അവയെല്ലാം ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ഇപ്പോൾ തന്നെ ബോഡി ഷേമിങ്ങിന് അടിസ്ഥാനപ്പെടുത്തിയാണ് ഒരു ഫോട്ടോ ഷൂട്ട് ആണ് മോനിഷയുടെ ശ്രെദ്ധ നേടുന്നത് .

The Latest

To Top