General News

മൂന്നുവയസ്സുള്ള മകളെ കരടി കൂട്ടിലേക്ക് എറിഞ്ഞ് അമ്മ – എന്നാൽ കരടി ചെയ്ത പണി കണ്ടോ ? ആരും വിശ്വസിക്കില്ല – വീഡിയോ

മനുഷ്യ മനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ലോകത്തിലെ ഏറ്റവും നിസ്വാർത്ഥമായ സ്നേഹം എന്ന് അവകാശപ്പെടുന്ന മാതൃത്വത്തിന് പോലും തീരാകളങ്കം ഉണ്ടായിരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്.

സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയും സ്വന്തം സുഖം തേടി പോകുവാനും ആയി നൊന്തു പ്രസവിച്ച കുഞ്ഞിനെ പോലും ഇല്ലാതാക്കാൻ മനസ്സുള്ള അമ്മമാർ നമുക്കിടയിലുണ്ട്.

ഉസ്ബെകിസ്താനിലെ താഷ്കെന്റ് മൃഗശാലയിലാണ് സംഭവം നടക്കുന്നത്. അമ്മ എന്ന വിശേഷണത്തിന് യാതൊരു അർഹം അല്ലാത്ത പ്രവൃത്തിയായിരുന്നു ആ സ്ത്രീയിൽ നിന്നും ഉണ്ടായത്. മനുഷ്യത്വം എന്ന വികാരം കൂടി നഷ്ടപ്പെട്ട ജീവികൾ ആയി മാറിയിരിക്കുകയാണ് മനുഷ്യർ ഇന്ന്. ഒരു കുഞ്ഞുണ്ടാകുവാനായി നേർച്ചയും കാഴ്ചയുമായി ആയിരക്കണക്കിന് ആളുകളാണ് ലക്ഷങ്ങൾ മുടക്കി ചികിത്സ തേടുകയും പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നത്.

എന്നാൽ ഈ അമ്മ ചെയ്‌ത പ്രവർത്തിയാണ് ഇപ്പോൾ കാഴ്ചക്കാർക്ക് നൊമ്പരമായി മാറിയിരിക്കുന്നത്. വെറും മൂന്ന് വയസ്സ് പ്രായമുള്ള മകളെ നിഷ്‌കരുണം മൃഗശാലയിലെ കരടിയുടെ കൂട്ടിലേക്ക് അമ്മ വലിച്ചെറിഞ്ഞു. വേലിയിൽ നിന്നും 16 അടി താഴത്തേക്ക് വീണ കുട്ടി സുസു എന്ന കരടിയുടെ അരികിലേക്ക് ആണ് വീണത്. എന്നാൽ കുട്ടിയുടെ അടുത്തെത്തിയ കരടി ഒന്നു മണത്തു നോക്കി അവിടെ നിന്നും മാറി പോവുകയായിരുന്നു.

ഉടൻ തന്നെ മൃഗശാലയിലെ ജീവനക്കാർ ഓടിയെത്തി കരടിയെ അടച്ചിട്ട ഒരു പ്രദേശത്തേക്ക് മാറ്റി മൂന്നു വയസ്സുകാരിയെ രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ചെറിയ പരിക്കുകളേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കൊലപാതക കുറ്റത്തിന് അറസ്റ്റിലായിരിക്കുകയാണ് 3 വയസ്സുകാരിയുടെ അമ്മ. പതിനഞ്ചു വർഷത്തെ ജീ വ പ ര്യ ന്തം ആ യി രിക്കും ആ അമ്മയ്ക്ക് ശിക്ഷയായി ലഭിക്കുന്നത്.

ആ മൃഗത്തിന് ഉണ്ടായ കരുണ പോലും സ്വന്തം മകളോട് ആ സ്ത്രീക്ക് ഉണ്ടായില്ല. വേദനാജനകമായ ഈ വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്നും ഈ വീഡിയോ കാണിച്ചു തരുന്നു. ഒരു പിഞ്ചുകുഞ്ഞിനെ കരടി കൂട്ടിലേക്ക് വലിച്ചെറിഞ്ഞ ആ സ്ത്രീയ്ക്കെതിരെയുള്ള വിമർശനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയെ.

The Latest

To Top