മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് നാഗകന്യക. നാഗകന്യകയായി പ്രേക്ഷകർക്കു മുന്നിലെത്തുന്ന മൗനി റോയ് വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ദുബായിൽ ബാങ്കറാണ് സൂരജ്. ദീർഘകാലമായി ഇവർ പ്രണയത്തിലായിരുന്നു എന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് മൗനി റോയ്.
ബാലാജി പ്രൊഡക്ഷൻസിന്റെ നാഗിനീ സീരീസുകളിലൂടെയാണ് മൗനി പ്രശസ്തയാകുന്നത്. മൗനിയുടെയും സൂരജിന്റെയും പ്രണയ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സൂരജിന്റെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം അവരെ അച്ഛൻ, അമ്മ എന്ന് വിളിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മൗനി പങ്കുവച്ച ഒരു വീഡിയോയിൽ ആയിരുന്നു താരം അങ്ങനെ അവരെ വിളിച്ചത്.
ലോക്ക് ഡൗൺ കാലം മുഴുവനും താരം തന്റെ സഹോദരിക്കൊപ്പം ദുബായിലാണ് താമസിച്ചിരുന്നത്. ബാലാജി പ്രൊഡക്ഷൻസ്ന്റെ “നാഗിനി” എന്ന പരമ്പരയിലൂടെയാണ് മൗനി റോയ് താരപദവിയിലേക്ക് എത്തുന്നത്. 2006 ൽ ഏക്താ കപൂറിന്റെ “ക്യൂ കീ സാസ് ഭി കഭി ബഹു തി ” എന്ന പാരമ്പരയിലൂടെയാണ് മൗനി മിനിസ്ക്രീൻ രംഗത്തെത്തുന്നത്. അക്ഷയ് കുമാർ നായകനായ “ഗോൾഡ്” എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം യാഷ് ചിത്രം ആയ കെജിഎഫ് ഹിന്ദി പരിഭാഷയിലെ “ഗലി ഗലി “എന്ന ഗാനത്തിന് ഐറ്റം ഡാൻസ് കളിച്ചിരുന്നു.
“നാഗിനി” എന്ന പരമ്പര “നാഗകന്യക” എന്ന പേരിൽ മലയാളത്തിൽ മൊഴിമാറ്റി സംപ്രേക്ഷണം ചെയ്യുന്നതുകൊണ്ട് മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടിയാണ് മൗനി. ഇപ്പോഴിതാ താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തനി മലയാള തനിമയിൽ ആയിരുന്നു സൂരജ് നമ്പ്യാരും മൗനി റോയുമായിട്ടുള്ള വിവാഹം. ചടങ്ങുകളെല്ലാം കേരള ശൈലിയിൽ തന്നെ ആയിരുന്നു. ഗോവയിലെ ഹിൽട്ടൺ റിസോർട്ടിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.
തനി മലയാളി വധു ആയിട്ടായിരുന്നു മൗനി അണിഞ്ഞൊരുങ്ങിയത്. വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി ചടങ്ങുകളും കഴിഞ്ഞ ദിവസം നടന്നിരുന്നു. താരത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. വിവാഹചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പ്രശസ്ത ബോളിവുഡ് താരം അനുഷ്ക ശർമ്മ നവദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തി. വിവാഹ ചിത്രങ്ങളോടൊപ്പം ഹൃദയ സ്പർശിയായ കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് സൂരജ് നമ്പ്യാർ.
എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയും പ്രണയിനിയെയും ഞാൻ വിവാഹം കഴിച്ചു. ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ പുരുഷൻ താൻ ആണെന്നും സൂരജ് കുറിച്ചു. മൗനിയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആയ മന്ദിര ബേദി ചടങ്ങുകളിൽ സജീവ സാന്നിധ്യം ആയിരുന്നു. മൗനിയും വിവാഹ ചിത്രങ്ങൾ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചു. നവദമ്പതികളുടെ ഹൽദി ചിത്രങ്ങളും വൈറൽ ആയിരുന്നു. നാളെയായിരിക്കും സുഹൃത്തുക്കൾക്ക് വേണ്ടി ഒരുക്കുന്ന സംഗീത നിഷ.
