Film News

ആകെയുള്ള സമ്പാദ്യം വിവാഹത്തിന്റെ പേരിൽ പൊടിച്ച് കളയാൻ താൽപ്പര്യം ഇല്ല!

മിനിസ്ക്രീൻ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. കഴിഞ്ഞ വര്ഷം ആണ് മൃദുലയും നടൻ യുവ കൃഷ്‌ണനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. അതിനു ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. മികച്ച സ്വീകാര്യതയാണ് ഇവയ്ക്കൊക്കെ ലഭിച്ചിരുന്നതും. വിവാഹ നിശ്ചയം കഴിഞ്ഞ നാൾ മുതൽ ആരാധകർ ചോദിക്കുന്ന ചോദ്യം ആണ് എന്നാണ് ഇവരുടെ വിവാഹം എന്ന്. അന്നൊന്നും ഇവർ കൃത്യമായ മറുപടി നൽകിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം തങ്ങളുടെ വിവാഹ തീയതി യുവ പുറത്ത് വിട്ടിരുന്നു. ഈ വര്ഷം ജൂലൈ മാസത്തിൽ വിവാഹം ഉണ്ടാകും എന്നാണ് യുവ ആരാധകരുമായി പങ്കുവെച്ചത്. ഇതിനു പിന്നാലെ മൃദുല തന്റെ വിവാഹ സാരി നിർമ്മിക്കുന്നതിന് വിഡിയോയും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

ഇപ്പോഴത്തെ കാലത്തെ കുറിച്ച് എല്ലാവര്ക്കും അറിയാം. ആരുടേയും കയ്യിൽ പൈസ ഒന്നും ഇല്ലാത്ത സമയം ആണ് ഇത്. അത് കൊണ്ട് തന്നെ വിവാഹത്തിന്റെ പേരിൽ ആർഭാടം കാണിച്ച് ഉള്ള സമ്പാദ്യം ദൂർത്തടിച്ച് കളയാൻ ഞങ്ങൾക്ക് താൽപ്പര്യം ഇല്ല. അത് കൊണ്ട് തന്നെ വളരെ ലളിതമായി ചിലവ് ചുരുക്കി ആയിരിക്കും വിവാഹം നടത്തുക. വർഷങ്ങൾ കൊണ്ട് അഡ്വാനിച്ചതിന്റെ മിച്ചം വെച്ചേക്കുന്ന സമ്പാദ്യം ഒരു ദിവസത്തെ ആഡംബരത്തിനു വേണ്ടി ഇല്ലാതാക്കാണുന്നതിനോട് ഞങ്ങൾക്ക് യോജിച്ച് ഇല്ല എന്നും മൃദുല പറഞ്ഞു.

Most Popular

To Top