മലയാള സിനിമയിലെ താരരാജാക്കമാരിൽ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി.
ഒരുപാട് നാളത്തെ കഷ്ടപ്പാടിന് ശേഷമാണ് മമ്മൂട്ടി ഇന്ന് കാണുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നത്. കേരളം കൂടാതെ ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് താരത്തിന് ഒരുപാട് ആരാധകരാണ് ഉള്ളത്. മമ്മൂട്ടി നായകനാകുന്ന ഒട്ടുമിക്ക സിനിമകളും ഹിറ്റായി മാറുന്നു എന്നതാണ് മറ്റൊരു പ്രെത്യകത. കൂടാതെ പുതിയ തലമുറയ്ക്ക് അവസരം നൽകുന്ന ഒരു താരം കൂടിയാണ് മമ്മൂട്ടി. മറ്റൊരു അഭിനേതാക്കാളും എടുക്കാത്ത റിസ്ക്കാണ് മമ്മൂക്ക ചില സമയങ്ങളിൽ എടുക്കുന്നത്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ സിനിമയാണ് ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് വേണ്ടി മലയാളികൾ ഏറെ കാത്തിരിപ്പിലാണ്. മമ്മൂട്ടി തകർത്തു അഭിനയിച്ച ബിഗ് ബി എന്ന ചലചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ് ബീഷ്മപർവ്വം. ചിത്രത്തിന്റെ ടീസറും ട്രൈലെറും വളരെ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.
അമൽ നീരദിന്റെ ചിത്രമായത് കൊണ്ട് തന്നെ വെടിക്കെട്ടാണ് പ്രേഷകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവർത്തകർ അടക്കം പ്രെസ്സ് മീറ്റിംഗിൽ പങ്കെടുത്തിരുന്നു. എന്നാൽ യോഗത്തിൽ ഫാൻസ് ഷോ ഉണ്ടായിരിക്കില്ല എന്ന് മമ്മൂട്ടി വ്യക്തമാക്കി. കൂടാതെ ഫാൻസ് ഷോ നിരോധിക്കണമെന്ന ഫിയൊക്കു താരം പ്രതികരിച്ചിരുന്നു.
സിനിമ കാണാൻ എത്തുന്നവർ ആരാധകർ അല്ലാത്തവരും ഏറെയുണ്ടാവും എന്നാണ് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക പ്രതികരിച്ചത്. ഇപ്പോൾ ഇതാ മമ്മൂട്ടിയുടെ മറ്റ് ചില വാചകങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
തനിക്ക് ഒരിക്കലും ആരാധകരോടപ്പം സിനിമ കാണാൻ തോന്നിട്ടില്ല എന്നാണ് പറഞ്ഞത്. അങ്ങനെ സിനിമയ്ക്ക് പോകാറില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. താൻ സിനിമ അങ്ങനെയൊന്നും കാണാൻ പോകാറില്ല. ഇന്നുവരെ ആരാധകരോടപ്പം ഇരുന്ന് സിനിമ കാണാൻ ആഗ്രെഹമുണ്ടായിട്ടില്ല. ഒരു ഷോയ്ക്ക് അല്ലേ പോകാൻ സാധിക്കുള്ളു. കേരളത്തിൽ തന്നെ എണ്ണിയാൽ തീരാത്ത തീയേറ്ററുകളാണ് ഉള്ളത്. അപ്പോൾ ഒരു ഫാൻസ് ഷോയ്ക്ക് പോയിട്ട് കാര്യമില്ലലോ എന്നാണ് അദ്ദേഹം ചൂണ്ടി കാണിക്കുന്നത്.
എല്ലാവർക്കും നമ്മളെ കാണാൻ ആഗ്രഹമുണ്ടാകുമല്ലോ. അപ്പോൾ എങ്ങനെയാ കുറച്ച് പേർക്ക് വേണ്ടി മാത്രം പോകുന്നത്. അതുമാത്രമല്ല ഇപ്പോൾ താൻ സിനിമ കാണുവാൻ ഉണ്ടെങ്കിൽ അവർ സിനിമ ശ്രെദ്ധിക്കണമെന്നും ഇല്ല. ഇത്തരം കാരണങ്ങൾ പറഞ്ഞാണ് മമ്മൂട്ടി തന്റെ ആരാധകരോടപ്പം സിനിമ കാണാൻ പോകാത്തതിന്റെ കാരണം വ്യക്തമാക്കിയത്. എന്തായാലും മാർച്ച് മൂന്നിന്ന് ആരാധകർ ഏറെ ആവേശത്തോടെയായിരിക്കും ചലച്ചിത്രം കാണാൻ പോകുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഭീഷ്മപർവ്വത്തിനു ശേഷം മമ്മൂക്കയുടെ ഏറ്റവും പുതിയ ചലചിത്രമാണ് സിബിഐ 5.
