Uncategorized

ജീവൻ വേണേൽ മമ്മുക്ക വിളിച്ചാലും മമ്മുക്കയുടെ കാറിൽ പോകരുത് ! അങ്ങനെ സംഭവിച്ച ഒരു കാര്യം തുറന്ന് പറഞ്ഞു മുകേഷ്

നടനായും സഹനടനായും നിർമ്മാതാവായും ഹാസ്യ വേഷങ്ങളിലൂടെയും പിന്നീട് മിനിസ്ക്രീൻ അവതാരകനായും മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മുകേഷ്. സിനിമയിലേക്ക് കടന്നു വരുന്നതിനു മുമ്പ് നാടകങ്ങളിൽ സജീവമായിരുന്നു മുകേഷ്. കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് മുകേഷ് സിനിമാലോകത്ത് എത്തുന്നത്. മുകേഷിന്റെ അമ്മ വിജയകുമാരി നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അച്ഛൻ ഓ മാധവൻ നാടകനടനും സംവിധായകനും ആയിരുന്നു.

1982 ഇൽ പുറത്തിറങ്ങിയ “ബലൂൺ” എന്ന സിനിമയിലൂടെ ആണ് മുകേഷ് അഭിനയരംഗത്തെത്തുന്നത്. മലയാളത്തിനു പുറമേ അന്യഭാഷകളിലും അഭിനയിച്ചിട്ടുള്ള താരം ഇന്നും സിനിമകളിൽ സജീവമാണ്. സിനിമയ്ക്ക് പുറമെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാണ് മുകേഷ്. മുകേഷും രമേശ് പിഷാരടിയും ഒന്നിച്ച “ബഡായി ബംഗ്ലാവ് ” എന്ന മിനിസ്ക്രീൻ പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ഒപ്പം അഭിനയിച്ച താരങ്ങളെ കുറിച്ചുള്ള വിശേഷങ്ങളും സിനിമയുടെ അനുഭവങ്ങളും പങ്കുവെച്ച് എത്തുന്ന മുകേഷിന്റെ യൂട്യൂബ് ചാനൽ ആണ് മുകേഷ് സ്പീക്കിംഗ്.

ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് താരം. മമ്മൂട്ടിക്ക് കാറിനോടുള്ള ഇഷ്ടവും അദ്ദേഹത്തിന്റെ ഒപ്പം കാറിൽ സഞ്ചരിച്ച അനുഭവമാണ് മുകേഷ് തുറന്നു പറയുന്നത്. വാഹനങ്ങളോടുള്ള മമ്മൂക്കയുടെ ഇഷ്ടം മലയാളികൾക്കെല്ലാം അറിയാവുന്നതാണ്. അമിതവേഗതയിൽ അദ്ദേഹം മറ്റു താരങ്ങളെ എല്ലാം കടത്തിവെട്ടും എന്നാണ് മുകേഷ് പറയുന്നത്. മമ്മൂട്ടിക്ക് വാഹനമോടിച്ച് ഇതുവരെയും കമ്പം തീർന്നിട്ടില്ല എന്നും താരം പങ്കുവെച്ചു. അതു കൊണ്ടുതന്നെ മമ്മൂക്കയുടെ ഡ്രൈവർമാർക്ക് സുഖമാണ്.

കാരണം വാഹനമോടിക്കുന്നത് എപ്പോഴും മമ്മൂക്കയാണ്. ഒരിക്കൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞു പോകുമ്പോൾ കാറിൽ കയറാൻ മമ്മൂക്ക വിളിച്ചു. എന്നാൽ മമ്മൂക്കയുടെ ഓവർ സ്പീഡ്നെക്കുറിച്ച് അറിയാവുന്നത് കൊണ്ട് പരമാവധി ഒഴിവാക്കാൻ നോക്കി എങ്കിലും മമ്മൂക്ക വിട്ടില്ല. അവസാനം കാറിനടുത്തേക്ക് നടന്നു. കാറിൽ മമ്മൂക്കയുടെ ഭാര്യയും ഉണ്ടായിരുന്നു. അങ്ങനെ ഒരുമിച്ച് യാത്ര തുടങ്ങി. തുടക്കം മുതൽ ഭയങ്കര സ്പീഡ് ആയിരുന്നു. മുകേഷ് സ്പീഡ് കുറക്കാൻ ഒരുപാട് ആവശ്യപ്പെട്ടു. അങ്ങനെയിരിക്കെ കാർ ഒരു സൈക്കിളിൽ ഇടിച്ചു.

വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു. ഉടൻ തന്നെ പുറത്തിറങ്ങി. സൈക്കിൾ ചളുങ്ങിയിരുന്നു. അപ്പോഴേക്കും ആളുകൾ കൂടി. നഷ്ടപരിഹാരമായി അവർ 500 രൂപ ചോദിച്ചപ്പോൾ 1000 രൂപ എടുത്തു കൊടുത്തു. നിറഞ്ഞ കയ്യടികളോടെയായിരുന്നു അവർ അത് സ്വീകരിച്ചത്. വണ്ടിയോടിച്ച് കയ്യടി വാങ്ങുന്ന ആരെങ്കിലും നീ കണ്ടിട്ടുണ്ടോ എന്ന് മമ്മൂക്ക ചോദിച്ചപ്പോൾ ചിരിയടക്കാനായില്ല എന്ന് മുകേഷ് പറയുന്നു. നാലുമണിക്കൂർ കൊണ്ട് നമ്മൾ ചെല്ലുന്ന ഇടത്ത് രണ്ടു മണിക്കൂർ കൊണ്ട് മമ്മൂക്ക എത്തും അതുകൊണ്ട് ഇപ്പോഴും മമ്മൂക്കക്കൊപ്പം കാറിൽ കയറാൻ മടി കാണിക്കുമെന്നും മുകേഷ് തുറന്നു പറഞ്ഞു.

The Latest

To Top