Film News

നാദിർഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു -ഇതുകണ്ട് തരാം ബോധംകെട്ടു വീണു , ആശുപത്രിയിൽ പ്രവേശിപ്പിച്ചു – ദിലീപ് ഓടി എത്തി – സംഭവത്തെ കുറിച്ച് നാദിർഷായുടെ മറുപടി

നാദിർഷയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. മിമിക്രി കലാകാരൻ, അവതാരകൻ, ഗാനരചയിതാവ്, ഗായകൻ, സംഗീത സംവിധായകൻ,

സംവിധായകൻ തുടങ്ങി വിശേഷണങ്ങളേറെയാണ് നാദിർഷയ്ക്ക്. വളരെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തിയ നാദിർഷ പിന്നീട് വിവിധ സിനിമാ മേഖലയിലും കൈ വെക്കുകയായിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “അമർ അക്ബർ അന്തോണി” ആയിരുന്നു നാദിർഷ സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം.

പിന്നീട് “കട്ടപ്പനയിലെ ഋതിക് റോഷൻ”, “കേശു ഈ വീടിന്റെ നാഥൻ”, “മേരാ നാം ഷാജി” തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. ജനപ്രിയ നടൻ ദിലീപും നാദിർഷയും ആയിട്ടുള്ള സൗഹൃദം മലയാളികൾക്ക് എല്ലാം അറിയാവുന്നതാണ്. മിമിക്രി കലാ രംഗത്ത് സജീവമായിരുന്ന കാലം മുതൽക്കേയുള്ള സൗഹൃദമാണ് ഇവരുടേത്. നാദിർഷയുടെ മൂത്തമകൾ ആയിഷയുടെ വിവാഹ ചടങ്ങുകൾക്ക് എല്ലാം സജീവസാന്നിധ്യമായിരുന്ന ദിലീപും കുടുംബവും.

ഇപ്പോഴിതാ നാദിർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന രീതിയിൽ ഉള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. നടി കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസിൽ നാദിർഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസയച്ച വാർത്തകൾ കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്. ഇതിനു പിന്നാലെയായിരുന്നു ബോധംകെട്ടു വീണ നാദിർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ വന്നത്.

പ്രിയ താരത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള സത്യാവസ്ഥ അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്കുള്ള മറുപടിയുമായി സാക്ഷാൽ നാദിർഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നാദിർഷയ്ക്ക് സുഖമില്ലെന്നും ബോധംകെട്ടു വീണു ആശുപത്രിയിൽ ആണ് എന്നും പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു നാദിർഷ തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ.

ചില ഓൺലൈൻ മാധ്യമങ്ങളിലും യൂട്യൂബ് ചാനലുകളിലും ആണ് നാദിർഷ ബോധംകെട്ട് ആശുപത്രിയിലാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. ധർമ്മജൻ ബോൾഗാട്ടി, ജോണി ആന്റണി എന്നിവർക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നാദിർഷ ഇതിന് മറുപടി നൽകിയത്. ഞാൻ ബോധംകെട്ട് ആശുപത്രിയിൽ ആണെന്ന് പ്രചരിക്കുന്ന ചില മാമാ മാധ്യമങ്ങൾക്ക് നടുവിരൽ നമസ്കാരം എന്ന് തുടങ്ങി ആയിരുന്നു നാദിർഷ ഫേസ്‌ബുക്കിൽ കുറിച്ചത്.

തിരുവനന്തപുരത്ത് കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയുടെ ഷൂട്ടിൽ ആണെന്നും താരം പങ്കുവെച്ചു. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരിപാടിയാണ് കോമഡി മാസ്റ്റേഴ്സ്. ധർമ്മജനും ജോണി ആന്റണിക്കൊപ്പം ആയിരുന്നു നാദിർഷ ഈ പരിപാടിയിൽ എത്തിയത്. ഇതോടെ നാദിർഷയെ പിന്തുണച്ചു കൊണ്ട് നിരവധി കമന്റുകൾ ആണ് കുറിപ്പിനെ താഴെ എത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ഒരു പതിവായി മാറിയിരിക്കുകയാണ്. പല കലാകാരന്മാരും മരിച്ചെന്ന് വ്യാജവാർത്തകൾ ഇതിനു മുമ്പും സമൂഹമാധ്യമങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പലരും വിശ്വസിക്കുകയും ചെയ്യും. ഇത്തരം വാർത്തകൾ പ്രചരിക്കുമ്പോൾ അവർക്കും ഒരു കുടുംബം ഉണ്ടെന്നും അവർ ഇതെല്ലം കണ്ടു വിഷമിക്കുമെന്നും ഓർക്കുക. ഇനിയെങ്കിലും സത്യാവസ്ഥ അറിയാതെ ആരും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക..

The Latest

To Top