Film News

കൊട്ടിഘോഷിച്ചു തിയേറ്ററിൽ എത്തിയ ആ ചിത്രം എനിക്ക് ഒട്ടും ഇഷ്ടമായില്ല ! തിയേറ്ററിൽ നിന്നും ഞാനും അമ്മയും ഇറങ്ങി പോന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സലിം അഹമ്മദിന് സംവിധാനത്തിൽ 2013 ഇൽ ഇറങ്ങിയ ചിത്രമായിരുന്നു കുഞ്ഞനന്തന്റെ കട.

ഈ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഒരു താര സുന്ദരിയായിരുന്നു നൈല ഉഷ. ഇതിനു മുൻപ് തന്നെ താരം ശ്രദ്ധിക്കപ്പെട്ടിട്ട് ഉണ്ടായിരുന്നു. ദുബായിൽ റേഡിയോ ജോക്കിയായ ജോലി ചെയ്യുമ്പോഴാണ് നൈല സിനിമയിൽ ഒരു കൈ നോക്കാൻ തീരുമാനിക്കുന്നത്. മലയാളത്തിൻറെ നായികയായും അവതാരികയായി ഒക്കെ നൈലയുടെ മുഖം തിളങ്ങി.

ജയസൂര്യ നായകനായി എത്തിയ പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ച വച്ചിരുന്നത്. അനന്തപുരം സ്വദേശിയായ താരം ദുബായിലെ സ്ഥിരതാമസക്കാരി കൂടിയാണ്.

വിവാഹം കഴിഞ്ഞ് റേഡിയോ ജോക്കിയായി ദുബായിൽ ജോലി ചെയ്യുമ്പോഴാണ് , നൈല കുഞ്ഞന്തന്റെ കടയിൽ അവസരം ലഭിക്കുന്നത്. ശേഷം ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ഗിറ്റാർ, പൊറിഞ്ചുമറിയംജോസ് ലൂസിഫർ ചിത്രങ്ങളുടെ ഭാഗമായി മാറി. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ താരം വലിയ ശ്രദ്ധ നേടിയത്. മലയാളത്തിലെ ഒരു സൂപ്പർ ഹിറ്റ് ചിത്രം നൈലയ്ക്ക് നഷ്ടമായി എന്ന് നൈല ഉഷ മുൻപ് പറഞ്ഞതാണ്. ഇപ്പോൾ വൈറലാകുന്നത് സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോയി എന്നു പറയുന്ന അനുഭവം ആണ്.

ഒരു റേഡിയോക്ക് നേരത്തെ നൽകിയ അഭിമുഖത്തിലായിരുന്നു തനിക്ക് ഇഷ്ടപ്പെടാത്ത സിനിമയെ കുറിച്ച നൈല ഉഷ വാചാലയായത്. ജോജു ജോർജ് ആ അഭിമുഖത്തിൽ നൈലയ്ക്ക് ഒപ്പം പങ്കെടുത്തിരുന്നു. മലയാളത്തിൽ വലിയ അഭിപ്രായം നേടി സൂപ്പർഹിറ്റായ ഒരു ചിത്രമാണ് നൈലയ്ക്ക് ഇഷ്ടമായില്ല എന്ന് പറയുന്ന സിനിമ. ചിത്രം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ താനും അമ്മയും തീയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി എന്നായിരുന്നു നൈല പറഞ്ഞത്.

സിനിമ ഇഷ്ടപ്പെടാത്ത കാര്യവും പകുതിയിൽ ഇറങ്ങിപ്പോയ ഒക്കെ സിനിമയുടെ തിരക്കഥാകൃത്തിനോട് പറഞ്ഞിട്ടുണ്ട് എന്ന് നൈല പറയുന്നു. ഇത് കഴിഞ്ഞപ്പോൾ സിനിമ ഏതാണെന്ന് ജോജു ജോർജ് താരത്തോട് ചോദിച്ചു. അപ്പോൾ വളരെ പതിഞ്ഞ സ്വരത്തിൽ ചിത്രത്തിൻറെ പേര്
നൈല പറഞ്ഞു. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത 2017 പുറത്തിറങ്ങി അങ്കമാലി ഡയറീസ് എന്ന ചിത്രമാണ് നൈലയ്ക്ക് ഇഷ്ടമാവത്ത ചിത്രം.

അവതാരകൻ ചോദിച്ചപ്പോൾ സിനിമയുടെ പേര് വീണ്ടും പതിയെ പറയുന്നതും കേൾക്കാം. അഭിമുഖത്തിലെ അവസാന ഭാഗത്താണ് നൈല ഇതു പറയുന്നത്. ലൂസിഫറിലെ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. നിരവധി ആരാധകരായിരുന്നു ഒരൊറ്റ ചിത്രം കൊണ്ട് താരം സ്വന്തമാക്കിയത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റെ കഴിവു തെളിയിക്കുവാൻ നൈല ഉഷയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാൻ സാധിക്കും. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യം കൂടിയാണ് താരം.

The Latest

To Top