Film News

അന്ന് ഞാൻ വളരെ ആവേശത്തിൽ ആയിരുന്നു, ഗൃഹപ്രവേശന ദിവസത്തെ ഓർമ്മകൾ പങ്കുവെച്ച് നമിത!

മിനിസ്‌ക്രീനിൽ കൂടി എത്തി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. എന്റെ മാതാവ് എന്ന പരമ്പരയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ നമിത പിന്നെയും ഒന്ന് രണ്ടു പരമ്പരകളിൽ അഭിനയിച്ചിരുന്നു. അതിനു ശേഷം കുറച്ച് വര്ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം താരം നായികയായി സിനിമയിൽ എത്തുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ നായികമാരിൽ ഒരാൾ ആണ് നമിത. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ ഗൃഹപ്രവേശന ദിവസത്തെ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നമിത. തന്റെ ഇസ്റ്റാഗ്രാമിൽ കൂടിയാണ് നമിത ഗൃഹപ്രവേശന ദിവസത്തെ വീഡിയോ പങ്കുവെച്ചത്.

ഞാന്‍ ഇപ്പോഴും വളരെ വ്യക്തമായി ഓര്‍ക്കുന്ന ദിവസം, ആഘോഷകരമായി ഓര്മകളോടെ ആണ് ഞങ്ങൾ എല്ലാവരും ഈ ദിവസത്തെ ഓർക്കുന്നത്. എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, അന്ന് ഞാനല്‍പ്പം ആവേശഭരിതയായിരുന്നു,” എന്നുമാണ് ഗൃഹപ്രവേശനത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് നമിത തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. വീഡിയോ വളരെ പെട്ടന്ന് തന്നെ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് വീഡിയോക്ക് കമെന്റുകളുമായി എത്തിയത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നമിത പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. മീനാക്ഷി ദിലീപും നമിതയും വളരെ അടുത്ത സുഹൃത്തുക്കളാണ്. മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങൾ നമിത ഇടയ്ക്ക് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

Most Popular

To Top