Film News

നവ്യ വേണ്ടെന്നു വെച്ച ചിത്രങ്ങൾ ആണ് നയൻതാരയുടെ ജീവിതത്തിൽ വഴിത്തിരിവ് ആയത്!

navya nair new interview

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായിക നടിയാണ് നയൻതാര. നായകൻ ഇല്ലെങ്കിൽ പോലും ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രം കോടി ക്ലബിൽ കയറ്റാൻ പറ്റുമെന്ന് തെളിയിച്ച താരം കൂടിയാണ് നയൻസ്. കഴിവും സൗന്ദര്യവും എന്തുമാകട്ടെ, ഇന്നും നയൻതാരയെ വെല്ലാൻ കഴിയുന്ന മറ്റൊരു നായിക നടിയും തെന്നിന്ത്യൻ സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം. അത്രത്തോളം വലിയ വളർച്ചയാണ് സിനിമ മേഖലയിൽ നയൻതാരയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ നവ്യ നായർ നടത്തിയിരിക്കുന്ന ഒരു തുറന്ന് പറച്ചിൽ ആണ് ആരാധകർക്ക് ഇടയിൽ ശ്രദ്ധ നേടുന്നത്.

നയൻതാര ആദ്യമായി തമിഴിൽ അഭിനയിച്ചത് അയ്യാ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ശരത് കുമാറും നെപ്പോളിയനും ഒക്കെ തകർത്ത് അഭിനയിച്ച ചിത്രത്തിൽ നായിക ആയാണ് നയൻതാര അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ആ ചിത്രത്തിലേക്ക് തനിക് ഓഫർ വന്നിരുന്നുവെന്നു ആണ് നവ്യ നായർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അന്ന് താൻ മലയാളം ചിത്രങ്ങൾ ആയിരുന്നു കൂടുതൽ ആയി ചെയ്തുകൊണ്ടിരുന്നത്. അത് കൊണ്ട ആ തമിഴ് ചിത്രത്തിലേക്കുള്ള ഓഫർ ഞാൻ വേണ്ട എന്ന് വെയ്ക്കുകയായിരുന്നു എന്നും നവ്യ പറഞ്ഞു.

അത് പോലെ തന്നെ രജനികാന്ത് നായകനായ ചന്ദ്രമുഖിലും അദ്ദേഹത്തിന്റെ നായികയായുള്ള ഓഫർ വന്നിരുന്നു എന്നും എന്നാൽ അതും താൻ വേണ്ട എന്ന് വെയ്ക്കുകയായിരുന്നു വെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നവ്യ നായർ. നവ്യ വേണ്ട എന്ന് വെച്ച രണ്ടു ചിത്രങ്ങളും ചെയ്തത് നയൻതാര ആയിരുന്നു. ഈ ചിത്രങ്ങൾ നയൻതാരയുടെ വളർച്ചയ്ക്ക് പിന്നിൽ വലിയ പങ്കുവഹിച്ചിട്ടുള്ളവയും ആണ്.

The Latest

To Top