സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. കുറച്ചു വർഷങ്ങളായി ഇരുവരും തമ്മിൽ ദിവ്യമായ പ്രണയത്തിലാണ്. അതെ പോലെ ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത് രണ്ട് കുടുംബങ്ങളുടെ കൂടെ ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. അതെ പോലെ യാത്രകള്‍ക്കിടയില്‍ നിന്നുള്ള ഫോട്ടോസും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഏറ്റവും അവസാനമായി വിഘ്‌നേഷിന്റെ കൂടെ താരം കൊച്ചിയില്‍ എത്തിയിരുന്നു. പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങുന്ന താരങ്ങളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നയന്‍താരയുടെ മാതാപിതാക്കളെ കാണുന്നതിന് വേണ്ടിയാണ് ഇരുവരും കൊച്ചിയിലെത്തിയത്.
View this post on Instagram
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടുപേരും ചെന്നൈയിലേക്ക് തന്നെ തിരികെ പോവുമെന്നാണ് അറിയുന്നത്. ഇപ്പോൾ നയന്‍താരയെ കുറിച്ച് വിഘ്‌നേഷ് പറഞ്ഞ ചില കാര്യങ്ങള്‍ വളരെ ശ്രദ്ധേയമാവുകയാണ്. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയുകയായിരുന്നു വിഘ്‌നേഷ്. നയന്‍താരയില്‍ നിന്നും തനിക്കേറ്റവും ആകര്‍ഷണം തോന്നിയ കാര്യത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. ‘നയന്‍താരയുടെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്’.
View this post on Instagram
ആരാധകരുടെ ചോദ്യങ്ങള്‍ക്കിടയില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള പ്രിയപ്പെട്ട ഫോട്ടോയും വിഘ്‌നേഷ് പങ്കുവെച്ചിരുന്നു.വിഘ്‌നേഷ് സംവിധാനം ചെയ്ത് നയന്‍താര നായികയായി അഭിനയിക്കുന്ന സിനിമയാണ് ഇനി വരാനിരിക്കുന്നത്. 2015 മുതലാണ് വിഘ്‌നേഷും നയന്‍സും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. ഒരു അവാര്‍ഡ് വേദിയില്‍ നിന്നും പ്രതിശ്രുത വരനെ കുറിച്ച് നടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
