Film News

കേരള സാരിയിൽ അതി സുന്ദരിയായി ലേഡി സൂപ്പർസ്റ്റാർ, ചിത്രങ്ങൾ കാണാം!

ലക്ഷക്കണക്കിന് ആരാധകർ ഉള്ള താരമാണ് നയൻതാര. കഠിനാധ്വാനം കൊണ്ട് തന്റേതായ സ്ഥാനം തെന്നിന്ത്യൻ സിനിമയിൽ നേടിയെടുത്ത താരം കൂടിയാണ് നയൻതാര. അത് കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്നാണു താരത്തെ  അറിയപ്പെടുന്നത്. അഭിനയജീവിതത്തിന്റെ തുടക്കത്തിൽ പല തരത്തിലുള്ള വിമർശനങ്ങൾ താരം നേരിട്ടുവെങ്കിലും തന്റെ കഴിവിലൂടെ വിമർശിച്ചവർ കൊണ്ട് തന്നെ തന്നെ വാനോളം പുകഴ്ത്തിക്കുകയാണ് താരം ഇപ്പോൾ. താരം  സോഷ്യൽ മീഡിയയിൽ അതികം സജീവം അല്ലെങ്കിൽ തന്നെയും താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിഗ്‌നേഷുമായുള്ള ചിത്രമാണ് അതിൽ അധികവും. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് ശ്രദ്ധ നേടുന്നത്.

 

View this post on Instagram

 

A post shared by nayanthara🔵 (@nayantharaaa)

നയൻതാര വിഷു ആഘോഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തലയിൽ മുല്ലപ്പൂം ചൂടി സെറ്റ് സാരിയുടുത്തുളള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. എപ്പോഴും പോലെ ഇത്തവണയും സിംപിൾ മേക്കപ്പായിരുന്നു. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലായിരുന്നു നയൻതാരയുടെ വിഷു ആഘോഷം. കേരള തനിമയിൽ അതി മനോഹാരിയായിട്ടുണ്ട് എന്നാണു ചിത്രത്തിന് ആരാധകർ നൽകുന്ന കമെന്റുകൾ. നയൻതാരയുടെ ഇൻസ്റ്റാഗ്രാം ഫാൻസ്‌ പേജിൽ ആണ് ചിത്രങ്ങൾ വന്നത്.

The Latest

To Top