കരിയറിൽ തിളങ്ങി നൽക്കുന്ന സമയത്താണ് നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരവ് നടത്തി. എന്നാൽ സോഷ്യൽ മീഡിയയിൽ നസ്രിയ എപ്പോഴും സജീവമാണ്.ഇപ്പോളിതാ, ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം പ്രേക്ഷകരെ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് പ്രിയ നടി നസ്രിയ നസിം. ‘അന്റെ സുന്ദരനിക്കി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രം തനിക്കു വളരെ സ്‌പെഷൽ ആണെന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽകുറിക്കുന്നു. ദീപാവലിക്ക് മുൻപായാണ് ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം നസ്രിയ പ്രഖ്യാപിച്ചത്. തെലുങ്ക് താരം നാനി നായകനാകുന്ന സിനിമയ്ക്ക് തുടക്കത്തിൽ വർക്കിംഗ് ടൈറ്റിൽ ആയി ‘നാനി 28’ എന്നായിരുന്നു പേരിട്ടിരുന്നത്.”ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. ആദ്യത്തേത് എപ്പോഴും സ്പെഷൽ ആണല്ലോ, എന്റെ സുന്ദരനികിയും സ്പെഷൽ ആണ്,” നസ്രിയ കുറിക്കുന്നു.
View this post on Instagram
ഫഹദ് ഫാസിലും നസ്‌റിയയും രണ്ട് വ്യത്യസ്ത ചിത്രങ്ങളിലൂടെ ഒരുമിച്ച് തെലുങ്കില്‍ അരങ്ങേറുന്നു എന്നതാണ് ഏറെ കൗതുകമുള്ള കാര്യം. വിവേക് അത്രെയ സംവിധാനം ചെയ്യുന്ന അന്റെ സുന്ദരനികി നാനി എന്ന ചിത്രത്തിലൂടെയാണ് നസ്‌റിയുടെ അരങ്ങേറ്റം. നാനിയാണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ ഷൂട്ടിങിനായിട്ടാണ് നസ്‌റിയ ഫഹദിനൊപ്പം ഹൈദരബാദില്‍ എത്തിയത്.
