സിനിമയിലെ അഭിനയ ജീവിതത്തിന് പുറമെ നീളുന്ന വളരെ മികച്ച സൗഹൃദങ്ങള്‍ ഏറെയുണ്ട് മോളിവുഡിൽ. എന്നാൽ അത് കേവലം വ്യക്തികള്‍ തമ്മില്‍ മാത്രമല്ല, കുടുംബത്തിലെ മറ്റു അംഗം ങ്ങളുമായി ആ ബന്ധം നീളുന്നു . മലയാളത്തിന്റെ പ്രിയപ്പെട്ട യുവ താരങ്ങളായ ദുല്‍ഖറും പൃഥ്വിയും നസ്രിയയും ഫഹദുമെല്ലാം ഇങ്ങനെ ഹൃദയബന്ധം കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ചങ്ങാതിക്കൂട്ടമാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് നസ്രിയ പങ്കുവച്ച മനോഹര ചിത്രമാണ്. പൃഥ്വിരാജ് സുകുമാരനും ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചപ്പോൾ എടുത്ത നസ്റിയയുടെ മിറര്‍ സെല്‍ഫിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
View this post on Instagram
ഇവർ മൂന്ന് പേരും മാത്രമല്ല, അതെ പോലെ തന്നെ ഈ ചിത്രത്തിലേക്ക് അവരുടെ ഭാര്യമാരും വരുമ്പോഴാണ് ഫ്രെയിമിന് കൂടുതൽ ഭംഗി കൂടുന്നത്. അതെ ഈ ചിത്രത്തിൽ പൃഥ്വിരാജിനും ഫഹദിനും ദുല്‍ഖറിനും കൂടെ സുപ്രിയയും അമാലും നസ്റിയയും ഉണ്ട്. ഒരു വളരെ മനോഹര മിറര്‍ സെല്‍ഫിയിലൂടെയാണ് മൂന്ന് കുടുംബത്തെയും നസ്റിയ ഒറ്റ ഫ്രെയിമില്‍ കൊണ്ടു വന്നത്. സൂപ്പര്‍ താരങ്ങളായിക്കോട്ടെ, യുവ താരങ്ങള്‍ ആയിക്കോട്ടെ ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നാല്‍ ആരാധകര്‍ ആഘോഷിക്കും.
View this post on Instagram
അത് കൊണ്ട് തന്നെ സിനിമയില്‍ തന്നെ ആവണമെന്നില്ല, ഫോട്ടോ ആയാലും മതി എന്നാണ് ഏറ്റവും ഒടുവില്‍ നസ്റിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും അതിന് വരുന്ന കമന്റുകളും സൂചിപ്പിക്കുന്നത്.സമയം കിട്ടുമ്പോഴേക്കും പരസ്പരം കാണാനും ഒത്തുകൂടാനും മടിക്കാറില്ല ഈ ചങ്ങാതികള്‍. ദുല്‍ഖറിനും പൃഥ്വിയ്ക്കും തങ്ങളുടെ കുഞ്ഞനുജത്തിയാണ് നസ്രിയ. അമാലിന് ആവട്ടെ, പ്രിയപ്പെട്ട കൂട്ടുകാരിയും. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പലപ്പോഴും ഈ താരങ്ങള്‍ സംസാരിക്കാറുണ്ട്. അത് കൊണ്ട് തന്നെ ആരാധകർക്ക് പ്രിയമാണ് ഈ കൂട്ട്കെട്ട്.
