കഴിഞ്ഞ ദിവസം ആണ് നടൻ മണിയൻ പിള്ള രാജുവിന് കോവിഡ് ബാധിച്ചു ഭേതമായതിന് പിന്നാലെ ന്യുമോണിയയും ബാധിച്ചിരുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്. ന്യുമോണിയ മൂർച്ഛിച്ച് ഐ സി യു വിൽ താരം പതിനെട്ട് ദിവസം കഴിഞ്ഞുവെന്നും ശബ്ദം നഷ്ട്ടപെട്ടിരുന്നുവെന്നും അത് തിരിച്ച് വരുന്നതേ ഉള്ളു എന്നുമൊക്കെയുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിക്കുകയാണ് അദ്ദേഹത്തിനെ മകൻ നടൻ നിരഞ്ജൻ. അച്ഛന് അസുഖം ബാധിച്ചെന്ന് പറയുന്നത് സത്യം ആണ്. എന്നാൽ ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം ഇപ്പോൾ വീട്ടിൽ സുഖമായി ഇരിക്കുക ആണെന്നാണ് നിരഞ്ജൻ പറയുന്നത്.
രോഗമുക്തി നേടി സുഖം പ്രാപിച്ചു തുടങ്ങിയ അച്ഛൻ നിലവില്‍ അസുഖബാധിതനാണെന്ന തരത്തിലും ചില വാര്‍ത്തകള്‍ എത്തിയിരുന്നു. ദയവ് ചെയ്തു ഇത്തരത്തിലെ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നും ഇത് തീർത്തും തെറ്റായ വാർത്ത ആണെന്നുമാണ് നിരഞ്ജൻ പ്രതികരിച്ചത്. ന്യുമോണിയയും കോവിഡും പിടിപെട്ടുവെങ്കിലും അസുഖം ഭേദമായ താരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിൽ ആണ്. വോട്ട് ചെയ്യാനും താരം വന്നിരുന്നു. ഉടൻ തന്നെ തന്റെ ജോലിയിലേക്ക് തിരികെ പ്രവേശിക്കുമെന്നാണ് താരം പറഞ്ഞത്. ബർമുഡ ആണ് താരത്തിന്റെ അടുത്ത ചിത്രം.
