Film News

ചിലവരുടെ ആഗ്രഹം എന്റെ ശരീരമാണ് – ഷോർട് ഡ്രസ്സ് ഇട്ടു വരാമോ എന്ന് ചോദിക്കും – വെളിപ്പെടുത്തലുമായി സക്‌സേന

2012 കാലഘട്ടം മുതൽ അഭിനയ ലോകത്തിൽ സജീവമായി നിലനിൽക്കുന്ന താരമാണ് നേഹ സക്സേന.

അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചു. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയ വൈവിധ്യമാണ് താരം പ്രകടിപ്പിക്കുന്നത്.

ഓരോ കഥാപാത്രത്തിലൂടെ നിറഞ്ഞ കയ്യടിയും പ്രേക്ഷകപ്രീതിയും ഒക്കെ താരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ആണ് താരം സിനിമാപ്രേമികൾക്ക് മുൻപിൽ എന്നും നൽകിയിട്ടുള്ളത്. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുമെന്ന് താരം വളരെ പെട്ടെന്ന് തന്നെ തെളിയിച്ചിട്ടുമുണ്ട്.

അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ എന്നും താരത്തിന്റെ പേര് ഒരുപാട് കാലം നിലനിൽക്കുന്നതും.ബോൾഡ് വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. തുളു സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം പ്രേക്ഷകരുടെ അരികിലേക്ക് ആദ്യം പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ആരാധക നിരയിലേക്ക് ആകർഷിക്കുവാൻ ആ ചിത്രത്തിന് സാധിച്ചു.

കരിയറിലെ ഉയർച്ചകളുടെ ആരംഭം മാത്രമായിരുന്നു അത്. പിന്നീട് കന്നഡ തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച തൻറെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കസബ എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മലയാളത്തിൽ പ്രത്യക്ഷപ്പെട്ട സിനിമകൾ അത്രയും മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പ് ആക്കുന്നത് ആയിരുന്നു. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും നോക്കി താരത്തിന് സാധിക്കുകയും ചെയ്തു.

ഇപ്പോഴും താരം സിനിമാ മേഖലയിൽ നിന്നും ഉണ്ടായ അനുഭവങ്ങളെ കുറിച്ച് ആണ് പറയുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിമാർക്ക് പല ഭാഗത്തു നിന്നുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ശാരീരികമായും മാനസികമായും ദുരിതമനുഭവിക്കുന്ന ഒരുപാട് നടിമാർ. അവരുടെ അനുഭവം തുറന്നു പറഞ്ഞിട്ടും ഉണ്ട്. സൂപ്പർതാരങ്ങളായ നടിമാർക്ക് പോലും സിനിമാലോകത്ത് ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ജീവിതത്തിൽ നേരിട്ടവരാണ്.മി ടു ക്യാമ്പയിൻ ഒക്കെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഒരുപാട് പേരാണ് ആ സമയത്ത് ദുരനുഭവങ്ങൾ ലോകത്തിനു മുന്നിൽ തുറന്നു പറയുന്നത്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും സിനിമാലോകത്തു നിന്നുള്ള ചില വാർത്തകൾ തന്നെയാണ്. പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമതാരം നേഹ സക്സേന സിനിമാ സെറ്റിൽ തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ്.

താരത്തിന് സുരക്ഷിതമായ ജീവിതമായിരുന്നു താരം സിനിമാഭിനയ മേഖലയിലേക്ക് വരുമ്പോൾ മനസ്സിലുണ്ടായിരുന്നത്.. ഓഡിഷൻ സമയങ്ങളിൽ ഒരുപാട് ചൂഷണങ്ങൾക്ക് താൻ വിധേയമായിട്ടുണ്ട് എന്നും, നല്ല ഉയരമുണ്ട് നല്ല കണ്ണുകളാണ് നല്ല ഷേപ്പ് ആണ് എന്നൊക്കെ ഓഡിഷൻ സമയത്ത് പറയും എന്നാണ് താരം പറയുന്നത്. പക്ഷേ പിന്നീട് നേരിൽ കാണണമെന്നും ഷോർട്ട് ഡ്രസ് ധരിച്ച് വരണമെന്നും എല്ലാം തന്നോട് പറയാറുണ്ട്. മോശം ഫോൺ കോളുകൾ വരാറുണ്ടായിരുന്നു എന്ന് താരം തുറന്നു പറഞ്ഞു. സംവിധായകരും നിർമാതാക്കളും കോഡിനേറ്റർമാരും എല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു താരം പറയുന്നു. ഈ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു ആരാധകർ ഏറ്റെടുകയും സാമൂഹികമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തത്.

The Latest

To Top