General News

ലക്ഷങ്ങൾ അയച്ചു കൊടുക്കുന്ന ഭർത്താവിനേക്കാൾ നീതുവിന് വേണ്ടത് കാമുകനെ !

കേരളക്കരയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത അറസ്റ്റിലായി നീതുവിന്റെ സംഭവം. ടിക് ടോക്കിൽ തുടങ്ങിയ ബന്ധം തകരാതിരിക്കാൻ ആയിരുന്നു ഇത്തരത്തിൽ ഒരു ഹീന കൃത്യം ചെയ്യാൻ നീതു തയ്യാറായത്. പോലീസിൻറെ ചോദ്യം ചെയ്യലിൽ നീതു കുറ്റം സമ്മതിച്ചു. കളമശ്ശേരി എച്ച്എംടി വാഴയിൽ ഇബ്രാഹിം ബാദുഷയും ആയി പ്രണയത്തിലായിരുന്ന നീതു ഈ ബന്ധം തകരാതിരിക്കാൻ ആണ് കുട്ടിയെ തട്ടിയെടുത്തതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിൽ താൻ രണ്ടു മാസം ഗ ർഭി ണി ആണെന്ന് ഇബ്രാഹിന്നെയും കുടുംബത്തെയും നീതു അറിയിച്ചിരുന്നു.

ഗർഭിണിയാണെങ്കിലും പിന്നീടത് അലസി പോവുകയായിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവെച്ച് നീതു തന്റെ കുഞ്ഞാണെന്ന് കാണിക്കാൻ വേണ്ടിയാണ് നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും തട്ടിയെടുത്ത കുഞ്ഞിന്റെ ചിത്രം ഇബ്രാഹിമിനും കുടുംബത്തിനും വാട്സാപ്പ് വഴി അയച്ചു കൊടുക്കുകയും വീഡിയോ കോൾ വഴി കാണിക്കുകയും ചെയ്തു. ഈ മൊഴി പ്രകാരം ക സ്റ്റ ഡി യി ലെടു ത്ത ഇബ്രാഹിമിനെ അ റസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിൽ പങ്കില്ല എങ്കിലും നീതുവിൻറെ കയ്യിൽ നിന്ന് പണം തട്ടിയെടുത്തതിനും എട്ടുവയസ്സുകാരൻ മകന്റെയും ഉപദ്രവിച്ചതിന് ആണ് അ റ സ്റ്റ് . നീതുവിനെതിരെ മനുഷ്യക്കടത്ത്, ആൾമാറാട്ടം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കു റ്റ ങ്ങ ളാണ് ചുമത്തിയിട്ടുള്ളത്.

10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇതൊക്കെ. ഇന്ന് വൈകിട്ടോടെ ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇബ്രാഹിമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നീതുവിന്റെ കൂടെയുണ്ടായിരുന്ന മകനെ അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.

വണ്ടിപ്പെരിയാർ 66 മയിൽ വലിയ തറയിൽ ശ്രീജിത്ത് അശ്വതി ദമ്പതികളുടെ ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നഴ്സിന്റെ വേഷത്തിലെത്തിയ തട്ടിയെടുത്തത്. മണിക്കൂറുകൾക്കുള്ളിൽ പോലീസ് നീതുവിനെ പിടികൂടുകയും കുട്ടിയെ തിരികെ ഏൽപ്പിക്കുകയും ചെയ്തു.

കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്നും അമ്മയും കുഞ്ഞും ഇന്ന് ആശുപത്രി വിടും. കുഞ്ഞിന് നൽകുന്നതിനായി പാൽപ്പൊടി, പൗഡർ, ആഭരണങ്ങൾ, പാവാ തുടങ്ങിയവയൊക്കെ നീതു ബാഗിൽ കരുതിയിരുന്നു. ഇവയെല്ലാം ബാഗിൽ നിന്നും പോലീസ് കണ്ടെത്തി. ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം അറിയാതിരിക്കാൻ ബന്ധുക്കളുമായി പോകാനായിരുന്നു നീതു കഴിഞ്ഞത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിയെടുക്കാൻ ആയിരുന്നു ആദ്യം ലക്ഷ്യമിട്ടതെന്നും പിന്നീട് മാറിയതൊന്നും ഒക്കെ ജില്ലാ പോലീസ് മേധാവി പറയുന്നുണ്ട്. പഠനസമയത്ത് ചങ്ങനാശ്ശേരിയിൽ താമസിച്ചതിനാൽ കോട്ടയം ചങ്ങനാശ്ശേരി ഒക്കെ നന്നായി അറിയാം.

The Latest

To Top