ഏഷ്യാനെറ്റിൽ മികച്ച റേറ്റിങ്ങിൽ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. സീരിയൽ തുടങ്ങിയ നാളുകളിൽ തന്നെ കണ്മണിയേയും ദേവയേയും പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ്സ്വീകരിച്ചത് . വേലക്കാരിയായി വന്ന കൺമണി അവിചാരിതമായി ദേവയുടെ ഭാര്യ ആകുന്നതും തുടർന്നുള്ള ഇവരുടെ പ്രണയവും എല്ലാം ആണ് പരമ്പരയുടെ കഥ. ഇപ്പോൾ ഇതാ പരമ്പരയുടെ അണിയറ പ്രവർത്തകർ പുതിയ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. പാടാത്ത പൈങ്കിളി വിജയകരമായ ഒരുന്നൂറു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.
‘കണ്മണിയുടെയും ദേവയുടെയും അപൂർവ്വ പ്രണയകാവ്യം .. സൂപ്പർഹിറ്റ് പരമ്പര ‘പാടാത്ത പൈങ്കിളി’ ഇരുന്നൂറാം എപ്പിസോഡിലേക്ക്. അനാഥത്വവും അവഗണനയും നിറഞ്ഞ കണ്മണിയെന്ന പെൺകുട്ടിയുടെ ജീവിതകഥ പറഞ്ഞു തുടങ്ങിയ ഈ കഥ പിന്നീട് ദേവയുടെയും കണ്മണിയുടെയും പ്രണയകഥയായി മാറി. പ്രണയവും കുടുംബബന്ധങ്ങൾ തമ്മിലുള്ള സ്നേഹവും പ്രധാന പ്രമേയമാക്കിയ ഈ പരമ്പര ഇന്ന് റേറ്റിങ്ങ് ചാർട്ടിൽ സ്ഥിരം സാന്നിധ്യമാണ്. പ്രണയത്തിന്റെയും ജീവിതത്തിന്റെയും പുതിയ വഴികളിലൂടെ പാടാത്ത പൈങ്കിളി ജൈത്രയാത്ര തുടരുന്നു’ എന്നാണ് പരമ്പരയുടെ അണിയറപ്രവർത്തകർ അറിയിച്ചത്. ഇതിനിടയിൽ ദേവയായി എത്തിയ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറിയത് ആരാധകർക്ക് ആശങ്ക ആയിരുന്നു.
ഇപ്പോൾ സൂരജിന്റെ സ്ഥാനത് മറ്റൊരു താരം ആണ് ദേവയായി എത്തുന്നത്. സൂരജിന്റെ മുഖ സാദൃശ്യം ഉള്ളത് കൊണ്ട് ആരാധകർക്ക് താരത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ നിഗമനം.
