സിനിമയ്ക്ക് അപ്പുറം സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കുന്ന നായികമാർ ഇന്ന് കുറവാണ്. എന്നാൽ സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട് ഇന്ന് അടുത്ത സുഹൃത്തുക്കൾ ആയി ജീവിക്കുന്ന രണ്ടു നായിക നടിമാർ ആണ് അനു സിത്താരയും നിമിഷ സജയനും. ഒരു കുപ്രസിദ്ധ പയ്യൻ എന്ന ടോവിനോ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിൽ ആകുന്നത്. ആ സൗഹൃദം വർഷങ്ങൾക്ക് ശേഷം ഇപ്പോഴും കൂടുതൽ ദൃഢമായി തന്നെ നിൽക്കുന്നുമുണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അനു സിതാര ആണ് അനുവും നിമിഷയും തമ്മിൽ ഉള്ള നൃത്ത വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം,
നിമിഷയും അനുവും പാതിരാത്രിയിൽ ഡാൻസ് പ്രാക്ടീസ് ചെയ്ത് കളിക്കുന്നതിനിടെ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രാക്ടീസ് വേളയിൽ നടന്ന രസകരമായ കാര്യങ്ങളും വീഡിയോയുടെ അവസാനം കാണിക്കുന്നുണ്ട്. രണ്ടുപേരും വളരെ മനോഹരമായി തന്നെയാണ് നൃത്തം ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ ആണെന്ന് നേരുത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു ഫ്രണ്ട് എങ്ങനെ ആകണമെന്ന് താൻ ആഗ്രഹിച്ചോ അങ്ങനെയാണ് നിമിഷ എന്ന് അനു സിതാര പറഞ്ഞിരുന്നു. എന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാൽ ഞാൻ ചെയ്തത് തെറ്റ് ആണെന്ന് അനു എന്നോട് പറയും. അത് തന്നെയാണ് ഞാൻ അനുസിത്താരയിൽ കണ്ട വലിയ ഗുണം എന്നും അനു എനിക്ക് എന്റെ ചേച്ചിയെ പോലെ ആണെന്ന് നിമിഷയും പറഞ്ഞിട്ടുണ്ട്.
