ദിലീഷ് പോത്തൻ സംവിധാനം ചെയ്ത “തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്ന ചിത്രത്തിലൂടെ 2017ൽ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നിമിഷ സജയൻ.
തൊട്ടടുത്ത വർഷം തന്നെ “ഒരു കുപ്രസിദ്ധ പയ്യൻ”, “ചോല” എന്ന സിനിമകളിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കി. “ഈട”, “മാംഗല്യം തന്തുനാനേന”, “ചോല”, “സ്റ്റാൻഡപ്പ്”, ” ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ”, “നായാട്ട്”, “മാലിക്”, “തുറമുഖം” തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ് ഈ യുവതാരം.
കൊല്ലം സ്വദേശിയായ നിമിഷ പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. തന്റെ പ്രായത്തേക്കാൾ പക്വതയുള്ള ശക്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അനായാസം അവതരിപ്പിക്കുന്ന താരമാണ് നിമിഷ സജയൻ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുൻനിര നായികയാവാൻ സാധിച്ചിട്ടുണ്ട് നിമിഷയ്ക്ക്. ഇപ്പോഴിതാ നിമിഷയെ കുറിച്ച് സംവിധായകൻ ജിസ് ജോയ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ആസിഫ് അലി നായകനായ “ബൈസിക്കിൾ തീവ്സ്” എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ ജിസ് ജോയ്, “സൺഡേ ഹോളിഡേ”, “വിജയ് സൂപ്പറും പൗർണമിയും”, “മോഹൻകുമാർ ഫാൻസ്” എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഒരു സംവിധായകൻ മാത്രമല്ല ഗാനരചയിതാവും ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ജിസ് ജോയ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അല്ലു അർജുന്റെ മലയാളി ശബ്ദമാണ് ജിസ് ജോയ്. ഇപ്പോഴിതാ ജിസ് ജോയ് നിമിഷയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
നിമിഷ എന്ന നടിക്ക് സിനിമയിൽ ഇനിയും ഒരുപാട് പെർഫോം ചെയ്യാൻ ഉണ്ട്. ജിസ് ജോയിന്റ് ഏറ്റവും പുതിയ ചിത്രത്തിൽ നായിക നിമിഷയണ്. സാധാരണയുള്ള ജിസ് ജോയ് സിനിമകളിൽ കാണുന്ന പോസിറ്റീവ് ആയ ഒരു കഥാപാത്രമായിരിക്കില്ല ഈ ചിത്രത്തിൽ നിമിഷയുടേത് എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ.
ഇതു വരെയുള്ള തന്റെ സിനിമാ ജീവിതത്തിൽ ഇത്രത്തോളം അൺപ്രെഡിക്റ്റിബിൾ ആയ ഒരു നടിക്കൊപ്പം താൻ പ്രവർത്തിച്ചിട്ടില്ല എന്ന് തുറന്നു പറയുകയാണ് സംവിധായകൻ. അഭിനയ പ്രതിഭകളായ മഞ്ജുവാര്യർക്കും കെപിഎസി ലളിതക്കുമൊപ്പം പ്രവർത്തിച്ചിട്ടുള്ള ജിസ് ജോയ് അതേ നാണയത്തിൽ ഉള്ള ഒരു നടിയാണ് നിമിഷ സജയൻ എന്നാണ് അഭിപ്രായപ്പെടുന്നത്.
നമുക്ക് പ്രവചിക്കാൻ സാധിക്കുന്ന ഒരു നടിയല്ല നിമിഷ എന്നും ഓരോ ടേക്കിലും വ്യത്യസ്തമായ രീതിയിൽ അഭിനയിച്ചു കൊണ്ട് നമ്മളെ വിസ്മയിപ്പിക്കും നിമിഷ എന്നും ജിസ് ജോയ് പറയുന്നു. സെറ്റിൽ പൊട്ടിച്ചിരിച്ചുകൊണ്ട് നിൽക്കുമ്പോഴും ഇമോഷണൽ രംഗങ്ങൾ അനായാസം ആയിട്ടാണ് നിമിഷ ചെയ്യുന്നത്. നിമിഷയോടൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കുന്നത് പുതിയൊരു അനുഭവം തന്നെയാണെന്നും ജിസ് ജോയ് പങ്കുവെച്ചു.
