ഉപ്പും മുളകും പരമ്പരയിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് നിഷ സാരംഗ്, നിഷ എന്ന പേരിനേക്കാൾ നീലു എന്ന പേരിലാണ് താരം അറിയപ്പെടുന്നത്, നിരവധി ആരാധകരാണ് നിഷയ്ക്ക് ഉള്ളത്, താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, അടുത്തിടെ താരത്തിന്റെ രണ്ടാം വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, ഇളയ മകളുടെ വിവാഹത്തിന് മുൻപ് താൻ വിവാഹിതയാകും എന്ന് പറഞ്ഞാണ് വാർത്ത വന്നത്, ഇപ്പോൾ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം. നിഷ [പറയുന്നത് ഇങ്ങനെ, അത് നൂറു ശതമാനം വ്യാജമാണ്, തന്റെ തന്റെ സുഹൃത്തും നടിയുമായ അനുജോസഫിന്റെ ഒരു യൂട്യൂബ് ചാനലിന് താൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ അവർ വളച്ചൊടിക്കുക ആയിരുന്നു,
മൂത്തമകളുടെ വിവാഹം കഴിഞ്ഞു, ഇനി ഇളയ മകളുടെ വിവാഹം കൂടി കഴിഞ്ഞാൽ എനിക്ക് സ്വസ്ഥമായി ഇരിക്കാം എന്ന് പറയുമ്പോൾ അവൾ തമാശക്ക് അമ്മയെ കെട്ടിച്ചിട്ടേ ഞാൻ കെട്ടൂ എന്ന് പറയുമെന്നാണ് ഞാൻ ആ അഭിമുഖത്തിൽ എന്നാൽ ചിലർ വാർത്തകൾ വളച്ചൊടിക്കുക ആയിരുന്നു, ഇനിയൊരു വിവാഹം വേണ്ട എന്നാണ് എന്റെ തീരുമാനം, ഒരിക്കലും വിവാഹം കഴിക്കരുത് എന്നും ഞാൻ ആഗ്രഹിക്കുന്നുണ്ട്, പിന്നെ ഭാവിയിൽ ദൈവം എന്താണ് നമുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്നറിയാം പറ്റില്ലല്ലോ, എല്ലാവരുടെയും കാര്യം അത് തന്നെയാണ് ആർക്കും ആരുടെയും ഭാവി പറയാൻ കഴിയില്ല എന്ന് താരം പറയുന്നു
