Film News

പുതിയ മേക്കോവറുമായി നിഷ സാരംഗ്, പൊളിച്ചു എന്ന് ആരാധകരും!

nisha sarangh new photos

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നിഷ സാരംഗ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം വളർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ സജീവമാണ്. നിഷ സാരംഗ് പ്രധാന വേഷത്തിൽ എത്തിയ ഉപ്പും മുളകിനും വർഷങ്ങൾ കൊണ്ട് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഏറ്റവും കൂടുതൽ യുവാക്കൾ കാണുന്ന പരമ്പര കൂടി ആയിരുന്നു ഉപ്പും മുളകും. അടുത്തിടെ ആയിരുന്നു പരമ്പര അവസാനിപ്പിച്ചത്. പരമ്പര അവസാനിപ്പിച്ചത് പ്രേക്ഷകരെ ഏറെ നിരാശയിൽ ആക്കിയിരുന്നു. പരമ്പര അവസാനിച്ചുവെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപ്പര്യം ആയിരുന്നു. അത്തരത്തിൽ ഇപ്പോൾ നിഷ സാരംഗ് പങ്കുവെച്ച ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തടികുറച്ച് കൂടുതൽ സുന്ദരി ആയതിന്റെ ചിത്രങ്ങൾ ആണ് നിഷ തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചത്. നീല് ആളാകെ മാറി പോയല്ലോ എന്നാണു  ചിത്രം കണ്ടു ആരാധകർ പറയുന്നത്. അടുത്തിടെയായി ശരീരഭാരം അൽപ്പം കൂടി എന്നും അത് കൊണ്ട് വ്യായാമം കൂട്ടി ആഹാരം കുറച്ച് നിയന്ത്രിച്ചെന്നും ഇപ്പോൾ നാല് കിലോ കുറഞ്ഞു എന്നുമാണ് നിഷാ പറഞ്ഞത്. യോഗ താൻ അഭ്യസിക്കാറുണ്ടെന്നും ദിവസവും ഏകദേശം അഞ്ച് കിലോമീറ്ററോളം നടക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഷൂട്ടിങ് ഉള്ളപ്പോൾ കൃത്യമായി വ്യായാമം ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ കൃത്യമായി വ്യായാമം ചെയ്യാറുണ്ടെന്നും താരം പറഞ്ഞു.

Most Popular

To Top