ഈ പറക്കും തളിക എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നിത്യ ദാസ്. അതിൽ നിത്യ അവതരിപ്പിച്ച ബാസന്തി എന്ന കഥാപാത്രം എന്നും പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അതിനു ശേഷം നിരവതി ചിത്രങ്ങളിൽ കൂടി നിത്യ പ്രേക്ഷകർക്ക് മുന്നിൽ എത്തി. താരം വളരെ പെട്ടന്ന് തന്നെ മലയാള സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തു. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ് ഭാഷകളിലും താരം ചിത്രം ചെയ്തു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന താരം കുടുംബത്തിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു ഡാൻസ് വിഡിയോയുമായാണ് നിത്യ എത്തിയിരിക്കുന്നത്.
മൂത്തമകൾ നൈനയ്ക്ക് ഒപ്പമാണ് നിത്യ നൃത്തം ചെയ്യുന്നത്. നൈനയ്ക്ക് നിത്യയുടെ രൂപ സാദൃശ്യം ഉണ്ട്. അത് കൊണ്ട് തന്നെ കണ്ടാൽ ചേച്ചിയും അനുജത്തിയും പോലെ ആണെന്നാണ് ആരാധകർ പറയുന്നത്. 2007-ലായിരുന്നു നിത്യ ദാസ് വിവാഹിതയായത്. അരവിന്ദ് സിംഗ് ജംവാൾ എന്ന നോർത്ത് ഇന്ത്യൻ സ്വദേശിയെയാണ് താരത്തെ വിവാഹം ചെയ്തത്. രണ്ടു കുട്ടികളും ഇരുവർക്കുമുണ്ട്.
