General News

പ്രിയപ്പെട്ട അനുജന് വിട – സച്ചുവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മനസ്സ് വിങ്ങി നിവിൻ പൊളി !

2009ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ “മലർവാടി ആർട്സ് ക്ലബ്”ലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച താരമാണ് നിവിൻ പോളി.

ഒരു പറ്റം പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്ന ചിത്രമായിരുന്നു “മലർവാടി ആർട്സ് ക്ലബ്”. അജു വർഗീസും ഈ ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ആൻ മുതൽ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കൂട്ടുകെട്ട് ആയി മാറുകയായിരുന്നു നിവിൻ പോളി-അജു വർഗീസ്.

ഇവർ ഒന്നിക്കുന്ന് ചിത്രങ്ങൾ എല്ലാം വമ്പൻ വിജയങ്ങളായിരുന്നു. “മലർവാടി”ക്ക് ശേഷം “ട്രാഫിക്”, “ദി മെട്രോ”, “സ്പാനിഷ് മസാല” തുടങ്ങി ചില സിനിമകൾ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും വിനീതന്റെ തന്നെ “തട്ടത്തിൻ മറയത്ത്” എന്ന ചിത്രത്തിലൂടെ ആയിരുന്നു നിവിൻ മലയാള സിനിമയുടെ മുൻനിര നായകന്മാരിൽ ഇടം പിടിച്ചത്. “തട്ടത്തിൻ മറയത്ത്” എന്ന ചിത്രത്തിലൂടെ യുവാക്കളുടെ ഹരം ആയി മാറുകയായിരുന്നു നിവിൻ പോളി.

പിന്നീട് “നേരം”, 1983″, “ഓം ശാന്തി ഓശാന”, “ബാംഗ്ലൂർ ഡേയ്സ്”, “ഒരു വടക്കൻ സെൽഫി”, “പ്രേമം”, “ആക്ഷൻ ഹീറോ ബിജു”, “ജേക്കബിന്റെ സ്വർഗ്ഗരാജ്യം”, “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള”, “കായംകുളം കൊച്ചുണ്ണി” തുടങ്ങി ചെയ്ത സിനിമകളെല്ലാം വമ്പൻ വിജയമാക്കിയ താരമായി മാറി നിവിൻ പോളി. ഹാസ്യ പ്രധാനമായ കഥാപാത്രങ്ങളും ഗൗരവമാർന്ന വേഷങ്ങളും അനായാസമായി അവതരിപ്പിക്കുന്ന നടൻ ആണ് നിവിൻ പോളി.

“ബാംഗ്ലൂർ ഡേയ്സ്”, “1983” എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് ആദ്യമായി താരം കരസ്ഥമാക്കി. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത “മൂത്തോൻ” എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടത്തിനും നിരവധി അംഗീകാരങ്ങൾ താരം നേടിയെടുത്തു. ന്യൂയോർക്ക് ഇന്ത്യൻ ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് ഈ ചിത്രത്തിന് നിവിനിനെ തേടിയെത്തി. സത്യൻ അന്തിക്കാട്, ആഷിക് അബു, രാജേഷ് പിള്ള, ശ്യാമപ്രസാദ് തുടങ്ങി മലയാള സിനിമയിലെ പ്രശസ്ത സംവിധായകർക്കൊപ്പം എല്ലാം പ്രവർത്തിച്ചിട്ടുണ്ട് നിവിൻ.

“കനകം കാമിനി കലഹം” ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ നിവിൻ പോളി സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം കാരണമാണ് ജോലിയുപേക്ഷിച്ച് മലയാള സിനിമാ മേഖലയിൽ എത്തിയത്. ഇപ്പോഴിതാ വേദനാജനകമായ ഒരു വാർത്തയാണ് പുറത്തു വരുന്നത്. തന്റെ പ്രിയപ്പെട്ട സച്ചുവിന് ആദരാഞ്ജലികൾ എന്ന ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വെക്കുകയാണ് താരം.

സച്ചുവിന്റെ ചിത്രം പങ്കുവെച്ച് ആണ് നിവിൻപോളി സമൂഹമാധ്യമങ്ങളിൽ എത്തിയത്. ഇതോടെ സച്ചു ആരാണെന്നുള്ള ചോദ്യമായിരുന്നു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നത്. നിവിൻ പോളി ഫാൻസ് അസോസിയേഷൻ കൊട്ടാരക്കരയിലെ ഏരിയ കമ്മിറ്റി അംഗമായിരുന്നു സച്ചിൻ. വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു സച്ചു മരിച്ചത്. ഈ സംഭവമറിഞ്ഞതോടെ വലിയ വേദനയിലാണ് നിവിൻ പോളിയും. അത്രയേറെ ആത്മബന്ധം ആയിരുന്നു ആരാധകരുമായി താരത്തിനുള്ളത്.

The Latest

To Top