ഒരുകാലത്ത് മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ നിറഞ്ഞു നിന്നിരുന്ന ഒരു സംവിധായകനാണ് രാജസേനൻ.
നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം മാറിയിരുന്നു. മലയാളത്തിനു സമ്മാനിച്ചത് എല്ലാം സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. സൂപ്പർതാരം ജയറാമിനെ നായകനാക്കി ആയിരുന്നു രാജസേനൻ കൂടുതൽ ഹിറ്റുകളുമൊരുക്കിയത്.
ജയറാം രാജസേനൻ ടീം മലയാളത്തിലെ ഒരു ട്രെൻഡിംഗ് തന്നെയായിരുന്നു ഉണ്ടാക്കിയെടുത്തത്. ജയറാം നായകനായ സിനിമകളിൽ രാജസേനൻ സംവിധായകൻറെ റോളിൽ എത്തുമ്പോൾ അത് കുടുംബചിത്രങ്ങൾ ആയിരിക്കും എന്ന് പ്രേക്ഷകർക്ക് ഉറപ്പായിരുന്നു.
കടിഞ്ഞുൽ കല്യാണം ആയിരുന്നു ജയറാമിനെ നായകനാക്കി രാജസേനൻ ഒരുക്കിയ ആദ്യ ചിത്രം. പിന്നീട് തുടർച്ചയായി ഈ കൂട്ടുകെട്ടിൽ നിന്നും സിനിമകൾ വന്നു 16 ചിത്രങ്ങളായിരുന്നു മലയാളത്തിൽ ഇറങ്ങുന്നത്. ജയറാമിനെ ഒരു നല്ല നടൻ ആക്കിമാറ്റിയത് ജനപ്രിയ നടൻ എന്ന ലേബലിൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ ആക്കി ജയറാമിനെ എത്തിച്ചത് ഈ ചിത്രങ്ങളും. എല്ലാം ബോക്സോഫീസിൽ വിജയം നേടിയവ. 2ചിത്രം മാത്രമാണ് ശരാശരി ആയത്. അത് മധുചന്ദ്രലേഖ കനകസിംഹാസനം ആയിരുന്നു. അതേസമയം ജയറാം രാജസേനൻ തമ്മിൽ പിന്നീട് പിണക്കത്തിലാണ് അഭ്യൂഹങ്ങൾ വന്നിരുന്നു.
പലതരത്തിലുള്ള കാരണങ്ങൾ വന്നു ഇരുവരും തമ്മിൽ പിരിഞ്ഞു എന്ന് പറഞ്ഞു. ജയറാമും താനുമായുള്ള അകൽച്ചയെപ്പറ്റി തുറന്നു പറയുകയാണ് രാജസേനൻ ഇപ്പോൾ. കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സുതുറന്ന്. നടൻ ജയറാമും ആയി അകൽച്ച ഉണ്ടായതിന്റെ കാരണം തനിക്കും ജയറാമിനും ഇതുവരെ അറിയില്ല. ആരെങ്കിലും ഇടപെട്ട് പിണക്കം മാറ്റണമെങ്കിൽ എന്തിനാണ് പിണങ്ങിയത് എന്ന് അറിയണമെന്ന്. അങ്ങനെയൊന്നും ഞങ്ങൾക്കിടയിൽ സംഭവിച്ചിട്ടില്ല. പണ്ടൊക്കെ ജയറാമിനെ വിളിക്കുമ്പോൾ ഒരു മണിക്കൂർ ഒക്കെയാണ് സംസാരിച്ചത്. ജയറാമിനെ കോൾ വന്നാൽ മക്കൾ പറയും ഇനി കുറെ നേരത്തെക്ക് അച്ഛനെ നോക്കണ്ടന്ന്. അങ്ങനെയുള്ള ഒരു സൗഹൃദമായിരുന്നു.
പല കാര്യങ്ങളും സംസാരിക്കുമെന്ന് പിന്നെ ഞാൻ വിളിക്കുന്നത് ഡേറ്റ് ചോദിച്ചു വിളിക്കുന്നത് പോലെയായി. വിളിക്കുമ്പോൾ ഞാൻ ഷോട്ടിലാണ് തിരിച്ചു വിളിക്കാം എന്ന് പറയും. അത് എനിക്ക് ഇഷ്ടമായിരുന്നില്ല. പ്രിയപ്പെട്ട കൂട്ടുകാരനെ വിളിക്കുമ്പോൾ നമ്മൾ എന്തെങ്കിലും ആഗ്രഹിച്ചുകൊണ്ടോ മോഹിച്ചുകൊണ്ടോ അല്ല വിളിക്കുന്നത്. എൻറെ തോന്നലാണോ എന്നറിയില്ല. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി ഞങ്ങൾ അകന്നു എന്ന്. ഞങ്ങൾ വഴക്ക് കൂടിയിട്ടില്ല ആശയക്കുഴപ്പങ്ങൾ ഉണ്ടായിട്ടില്ല. സാമ്പത്തികമായിട്ടുള്ള ഇടപെടലുകൾ തമ്മിലുണ്ടായില്ല. പിന്നെ എന്തിനാണ് അകൽച്ച ഉണ്ടായത് എന്ന് ചോദിച്ചാൽ അത് അറിയില്ല, ജയറാം ഒട്ടും മുൻകോപം ഉള്ള ആളല്ല ജയറാം ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല.
എനിക്ക് ദേഷ്യം ഉണ്ട്. എന്നെ അറിയാവുന്നവർക്ക് അറിയാം. മനസ്സിൽ വെച്ച് പെരുമാറാൻ ഒന്നും എനിക്കറിയില്ല. അവഹേളിക്കാനൊ പരിഹസിക്കാനും അറിയാത്ത ആളാണ് ഞാൻ. ഉള്ള കാര്യങ്ങൾ മുഖത്തു നോക്കി പറയും. ചിലപ്പോൾ അപ്പോൾ സുഹൃത്തുക്കൾ ശത്രുക്കളായി മാറും. അത് ഇഷ്ടപ്പെടുന്നവർ കൂടുതൽ സ്നേഹിക്കും. എനിക്ക് ജയറാമിനെ ഈ വിഭാഗത്തിൽ ഒന്നും കിട്ടിയില്ല. 12- 13 വർഷം ഞങ്ങളൊന്നിച്ച് കാണാതെ വിളിക്കാതെയുമുള്ള ദിവസങ്ങൾ കുറവാണ്. എന്നോട് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ചാനലിലൂടെ ഒക്കെ ജയറാമിനെ പറയാമായിരുന്നു. എന്നാൽ അതും അദ്ദേഹം പറഞ്ഞില്ല. ബോധപൂർവ്വം പല ചർച്ചകളിലും എൻറെ പേര് അദ്ദേഹം ഒഴിവാക്കി.
