Film News

ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന നടി, എന്നാൽ ഇപ്പോൾ പ്രതിസന്ധിയിലാണ്, കങ്കണ

kangana-ranaut

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റികളിൽ ഒന്നാണെങ്കിലും  കഴിഞ്ഞ വര്‍ഷം മുതല്‍ ജോലി ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് നടി കങ്കണ റണൗട്ട്. കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി അടയ്ക്കാൻ പോലും തനിക്ക് കഴിഞ്ഞില്ലെന്നാണ് താരം പറയുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് കങ്കണ തന്റെ  പ്രതികരണം നടത്തിയത്. ഇക്കാര്യത്തിൽ സര്‍ക്കാര്‍ പലിശ ഈടാക്കിയാലും പ്രശ്നമില്ലെന്നും കങ്കണ പറയുന്നു.kangana-ranaut

“എന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി അടയ്ക്കുന്നു, ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരിന് നല്‍കുന്ന ബോളിവുഡ് നടിയെന്ന പദവിയും സ്വന്തമാണ്. എങ്കിലും ജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതിപോലും ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ.” കങ്കണ പറയുന്നു.kangana-ranaut

“നികുതി അടയ്ക്കാൻ ഞാൻ വൈകിയതിനാൽ അടയ്ക്കാത്ത ആ നികുതി പണത്തിന് സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ട്,  ആ നീക്കത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി ഏറെ ബുദ്ധിമുട്ടുകളുള്ള സമയമാണ് പക്ഷേ ഒരുമിച്ച് നിന്നാൽ നമുക്കെല്ലാവർക്കും ഇതിനെ അതിജീവിക്കാനാവും.” എന്ന ശുഭാപ്തി വിശ്വാസവും കങ്കണ പങ്കുവെക്കുന്നു.

Most Popular

To Top