Film News

ദിലീപിന് ഇനിയും കൊടുക്കാൻ ഉണ്ട് ഒരുപാട്. -എന്നാൽ ഒരു രൂപ പോലും തിരിച്ചു ചോദിച്ചിട്ടില്ല ഇതുവരെ – കഷ്ടപ്പാടിൽ സഹായിക്കാൻ ആ കൈകൾ മാത്രം -ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് പറയാൻ ഉള്ളത്

ഒരു കാലത്ത് മലയാള സിനിമയിലെ അതുല്യ കലാകാരൻ ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. ഏതു വേഷവും അനായാസമായി ആ കൈകളിൽ ഭദ്രം ആണെന്ന് തെളിയിച്ചു തന്ന നടൻ.

ഒടുവിൽ ഉണ്ണികൃഷ്ണൻ അച്ഛനായി മുത്തച്ഛനായി അമ്മാവൻ തമാശക്കാരനായ എല്ലാം വിസ്മയിപ്പിച്ച താരം. വ്യത്യസ്തമായ നിരവധി വേഷങ്ങൾ മലയാള സിനിമയിൽ ചെയ്ത താരത്തിന് സിനിമയിൽ ഒരുപാട് നേട്ടങ്ങൾ നേടിയെങ്കിലും സാമ്പത്തികമായി വലിയ നേട്ടങ്ങളൊന്നും നേടാൻ കഴിഞ്ഞു. നല്ല ഒരു കുടുംബത്തിലെ ഏക ആശ്രയമായിരുന്നു താരം. ഇപ്പോഴിതാ ഒടുവിലിൻറെ ഭാര്യ പത്മജാ മുൻപൊരിക്കൽ നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി മാറിയിരിക്കുന്നത്. പത്മജയുടെ വാക്കുകൾ ഇങ്ങനെയാണ്…

” അദ്ദേഹത്തിൻറെ മരണശേഷം താനും അമ്മയും മാത്രമായിരുന്നു വീട്ടിൽ, അമ്മയ്ക്കാണെങ്കിൽ വയസ്സായി. അതുകൊണ്ടു തന്നെ അമ്മയ്ക്ക് ഒരുപാട് പ്രശ്നങ്ങളും ഉണ്ടായിരുന്നു. മുഴുവൻ നേരവും അമ്മയുടെ കൂടെ തന്നെ വേണം. അമ്മയ്ക്ക് കിട്ടുന്ന പെൻഷൻ കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്. ഈ പെൻഷൻ അച്ഛന് ലഭിക്കുന്നതാണ്.. കാരണം അച്ഛൻ മിലിറ്ററി ആയിരുന്നു.

അദ്ദേഹത്തിൻറെ മരണ ശേഷമാണ് പെൻഷൻ കിട്ടാൻ തുടങ്ങിയത്.. അതുകൊണ്ട് തന്നെ വലിയ പ്രശ്നങ്ങളൊന്നും കൂടാതെ ജീവിക്കാൻ പറ്റില്ല. സിനിമയിൽ നിന്ന് അന്നത്തെ കാലത്ത് ഞങ്ങളെ സഹായിച്ചത് സത്യൻ അന്തിക്കാടും ദിലീപും മാത്രമായിരുന്നു. അദ്ദേഹത്തിൻറെ മരണ ശേഷവും അതിന് ചിലവുകൾ നടത്തിയതിന്റെ പേരിൽ ദിലീപിന് ഇപ്പോഴുമുണ്ട് നൽകാൻ പണം.

പക്ഷെ അദ്ദേഹം ഒരിക്കൽ പോലും ഇതിനെ കുറിച്ച് ചോദിച്ചിട്ടില്ലെന്നും പത്മജ പറയുന്നു. 2006 മേയ് 27 വൃക്ക രോഗത്തെ തുടർന്ന് ആയിരുന്നു ഒടുവിൽ വിയോഗം. അതിനു ശേഷം അമ്മയുടെയും ഭാര്യ പദ്മജയുടെയും ജീവിതത്തിലെ തിരശ്ശീലയിലെ വെളിച്ചത്തിന് പകിട്ട് ഉണ്ടായിരുന്നില്ല.. 1975-ലാണ് പത്മജയെ ഒടുവിൽ വിവാഹം കഴിക്കുന്നത്.

ഏതാനം ദിവസങ്ങൾക്ക് മുൻപ് കെപിഎസി ലളിതയും ദിലീപിനെ പറ്റി പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിന് തന്നെ സഹായിച്ചത് ദിലീപ് ആണെന്നും, ഒരുപാട് ബുദ്ധിമുട്ടുണ്ടായ സമയത്ത് അറിഞ്ഞു കൊണ്ട് സഹായിച്ചതാണ് എന്നുമാണ് കെ പി എ സി ലളിത പറഞ്ഞത്.

ഈ വാക്കുകളെല്ലാം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ദിലീപിനൊപ്പം ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.അതിൽ ഏറ്റവും കൂടുതൽ ആളുകൾ ഓർക്കുന്ന ഒരു ചിത്രം എന്നു പറയുന്നത് തീർച്ചയായും മീശമാധവൻ തന്നെയായിരിക്കും. മീശമാധവൻ ഇരുവരും ഒരുമിച്ചുള്ള കഥാപാത്രം വലിയ സ്വീകാര്യത നേടിയ ഒരു കഥാപാത്രമായിരുന്നു. ആരാധകർക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു കഥാപാത്രവും.

അല്ലെങ്കിലും ചേക്കിലെ മാധവൻ കട്ട് ആരാധകരുടെ ഹൃദയം ആയിരുന്നല്ലോ. ദിലീപിന്റെ നല്ല മനസിനെ കുറിച്ച് കൊച്ചിൻ ഹനീഫയുടെ ഭാര്യ അടക്കം പലരും പറഞ്ഞിട്ടുണ്ട്.

The Latest

To Top