General News

മരിച്ചെന്ന് ഉറപ്പിച്ച് അന്ത്യകർമ്മങ്ങൾക്ക് കൊണ്ട് പോയ ആൾക്ക് സംഭവിച്ചത് കണ്ടോ ? ഞെട്ടിക്കുന്ന വീഡിയോ

പ്രേതങ്ങളെക്കുറിച്ചും ആത്മാവിനെക്കുറിച്ചും എല്ലാം ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴും ഒരുപാട് തർക്കത്തിന് വിധേയമായിട്ടുള്ള വിഷയമാണ് പ്രേതവും ആത്മാവും മരണാനന്തരജീവിതം ഒക്കെ.

ഒരുപാട് സിനിമകൾ ആണ് ഇത് പ്രമേയമാക്കി എത്തിയിട്ടുള്ളത്. ഒരുപാട് ആളുകളും ആത്മാവിനെ കുറിച്ചും പ്രേതത്തെ കുറിച്ചുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു വരാറുണ്ട്. മരിച്ചുപോയ ആളുകളോട് സംസാരിക്കാൻ കണ്ടുപിടിച്ച ഓജോബോർഡ് എന്ന കളിയെ കുറിച്ച് നമുക്ക് പരിചിതമാണ്.

ഇതിനെക്കുറിച്ചും ഒരുപാട് അനുഭവകഥകൾ പങ്കു വെക്കുന്നവരുമുണ്ട്. ഓജോബോർഡ് കളിച്ച് വ്യക്തിപരമായി പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ഒരുപാട് ആളുകളുണ്ട്. സ്വന്തം അച്ഛന്റെ മരണം പ്രവചിച്ച അനുഭവങ്ങൾ വരെ ഉണ്ടായിരുന്നു അതിൽ. ഒരാൾ മരിച്ചതിന് ശേഷം അന്ത്യകർമ്മങ്ങൾക്ക് കൊണ്ടു പോകുമ്പോൾ മൃതശരീരം കണ്ണുതുറന്നാൽ എങ്ങനെ ഇരിക്കും. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

ശവസംസ്കാര ചടങ്ങുകൾ തുടങ്ങാൻ ഇരിക്കുമ്പോഴായിരുന്നു മരിച്ചയാൾ കണ്ണ് തുറന്നത്. അതോടെ കണ്ടു നിന്നവരെയെല്ലാം ഭയന്നു. ഡൽഹിയിലെ നരേലയിൽ തിക്രി ഖുർദ് എന്ന ഗ്രാമത്തിലെ സതീഷ് ഭരദ്വാജ് എന്ന 62 കാരനായിരുന്നു ഞായറാഴ്ച രാവിലെ മരിച്ചത്. കുടുംബാംഗങ്ങൾ മരണം സ്ഥിരീകരിച്ചതോടെ അന്ത്യകർമ്മങ്ങൾക്കായി ശ്മശാനത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു. തീ കത്തിക്കുവാൻ ആയി മുഖത്തിൽ നിന്ന് തുണി മാറ്റിയപ്പോഴാണ് മൃതദേഹത്തിൽ ജീവൻ തുടിക്കുന്നത് കാണുന്നത്.

ശ്വാസം വലിക്കാൻ തുടങ്ങിയ ശരീരം പിന്നീട് കണ്ണുതുറന്നപ്പോൾ ആളുകളെല്ലാം ഭയന്നു ഞെട്ടി. ക്യാൻസർ ബാധിച്ച സതീഷ് ഒരുപാട് നാളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന ആൾ മരിച്ചു എന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ജീവനുണ്ടെന്ന് അറിഞ്ഞതോടെ ആംബുലൻസ് വിളിച്ച് ഉടൻ തന്നെ അദ്ദേഹത്തിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വിചിത്രമായ സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെയാണ്. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന വൃദ്ധനെ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ ചെവികൊള്ളാതെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു വീട്ടുകാർ. വെന്റിലേറ്ററിന് ഉള്ള ചികിത്സ ചെലവേറിയതായതിനാൽ ആണ് വീട്ടുകാർ അദ്ദേഹത്തിനെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നത്.

വെന്റിലേറ്റർ ഒഴിവാക്കിയപ്പോൾ അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം നിന്നു. ഇതോടെ അദ്ദേഹം മരിച്ചുവെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. അങ്ങനെ മൃതശരീരവുമായി ശ്മാശാനത്തിലേക്ക് എത്തിയപ്പോൾ ആയിരുന്നു ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഇത് ആദ്യമായിട്ടല്ല സംസ്കാര ചടങ്ങുകൾക്കിടയിൽ മരിച്ചയാൾക്ക് ജീവൻ ഉണ്ടെന്നു കണ്ടെത്തുന്നത്. ഇതിന് മുമ്പും സമാനമായ വാർത്തകൾ പല ഇടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

The Latest

To Top