General News

കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം ! നിർബന്ധമാക്കി

ലോകജനതയെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ട് ഒരുപാട് ജീവനുകളെ കാർന്നെടുത്ത് ഇപ്പോഴും വ്യാപിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച് ഇന്ന് ഒരു ലോകമഹായുദ്ധം പോലെ മാനവരാശിക്ക് വെല്ലുവിളി ആയിരിക്കുകയാണ് ഈ വ്യാധി.വാക്സിനുകൾ കണ്ടു പിടിച്ചെങ്കിലും അതിരൂക്ഷമായ രണ്ടാം വരവ് നേരിടുകയാണ് രാജ്യമിപ്പോൾ. ഇതോടെ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി അന്യരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ജാഗ്രത പോർട്ടലിൽ എന്ന റവന്യു വകുപ്പിന്റെ കോവിഡ് ജാഗ്രത പോർട്ടലായ വെബ്‌സൈറ്റ് ഇതിനായി സന്ദർശിക്കുക.

ഈ വെബ്‌സൈറ്റിലെ സിറ്റിസെൻ ഓപ്‌ഷൻ ക്ലിക്ക് ചെയ്യുമ്പോൾ തെളിയുന്ന വിസിറ്റേഴ്സ് എൻട്രി ഓപ്‌ഷൻ അമർത്തി ഡൊമസ്റ്റിക് എൻട്രി തിരഞ്ഞെടുക്കുക. ട്രെയിനിലും വിമാനത്തിലും കേരളത്തിലേക്ക് വരുന്നവർ പുതിയതായി രജിസ്റ്റർ ചെയ്യാൻ പേജിനു താഴെ കാണുന്ന ന്യൂ രജിസ്‌ട്രേഷൻ ക്ലിക്ക് ചെയ്യുക. ശേഷം കോവിഡ് 19 ജാഗ്രത പോർട്ടൽ ക്ലിക്ക് ചെത്തിനു ശേഷം മൊബൈൽ നമ്പർ നൽകി വെരിഫൈ ചെയ്യണം. നോർക്ക രജിസ്‌ട്രേഷൻ ഐ ഡി ഇല്ലാത്ത റോഡ് മാർഗം വരുന്നവരും ന്യൂ രജിസ്‌ട്രേഷൻ ചെയ്യേണ്ടതുണ്ട്. സ്‌ക്രീനിൽ തെളിയുന്ന കാപ്ച കോഡ് എന്റർ ചെയ്താൽ മൊബൈൽ നമ്പറിലേക്ക് ഓ ടി പി വരും.ഓ ടി പി എന്റർ ചെയ്തതിനു ശേഷം വെരിഫൈ ചെയ്യുക.

ഇതിനു ശേഷം പേര്, ജന തിയതി, ഐ ഡി നമ്പർ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകണം. പിന്നീട് ഈ വിവരങ്ങൾ സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷൻ പൂർത്തിയാവും. രജിസ്‌ട്രേഷൻ ചെയ്ത മൊബൈൽ നമ്പറിലേക്ക് വിവരങ്ങൾ മെസേജ് ആയി എത്തും. മെസേജിൽ വരുന്ന ലിങ്ക് അമർത്തിയാൽ പാസിന്റെ പി ഡി എഫ് ഫോം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.ഈ യാത്ര പാസ് കേരളത്തിലേക്ക് വരുമ്പോൾ ചെക്പോസ്റ്റിൽ കാണിച്ചാൽ മാത്രമേ കേരളത്തിലേക്കുള്ള പ്രവേശനം സാധ്യമാവുകയുള്ളൂ.

The Latest

To Top