Film News

‘പട്ടരുടെ മട്ടൺ കറി’ ചിത്രത്തിനെതിരെ പരാതിയുമായി ബ്രാഹ്മണസഭ!

pattarude mutton curry movie

നവാഗതനായ സുഘോഷിനെ നായകനാക്കി അർജുൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട്ടരുടെ മട്ടൻകറി’ . ചിത്രത്തിന്റെ തിരക്കഥയും അർജുൻ ബാബു തന്നെ ആണ് ഒരുക്കിയിരിക്കുന്നത്. രാഗേഷ് വിജയ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ബ്ലാക്ക് മൂണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ സുഘോഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുഘോഷിനൊപ്പം ആനന്ദ് വിജയ്, സുമേഷ്, നിഷ, രേഷ്‍മ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഇപ്പോൾ ചിത്രത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് കേരള ബ്രാഹ്മിൺ സഭ. ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്‍റാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് തങ്ങളുടെ പരാതി രേഖപ്പെടുത്തിക്കൊണ്ട്ക ത്ത് അയച്ചിരിക്കുന്നത്.

പട്ടരുടെ മട്ടൺ കറി എന്ന സിനിമ പേര് തങ്ങള്‍ക്ക് അപമാനകരമായതിനാല്‍ ചിത്രത്തിന് അനുമതി നല്‍കരുതെന്നും ഇനി അനുമതി നല്‍കിയിട്ടുള്ളപക്ഷം അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സംഘടന സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്ക് കത്തു നല്‍കിയിരിക്കുന്നത്. ബ്രാഹ്മണര്‍ സസ്യഭുക്കുകളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആയതിനാല്‍ പട്ടര്‍, മട്ടണ്‍ കറി എന്ന വാക്കുകള്‍ ബ്രാഹ്മണരെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകരുതെന്നുമാണ് കത്തിൽ പറയുന്നത്.

The Latest

To Top