General News

പുതിയ സന്തോഷം പങ്കുവച്ച് പേളി മാണി! – ഏറ്റെടുത്ത് ആരാധകർ.

സോഷ്യൽ മീഡിയയുടെ രാജ്ഞിയാണ് പേളിമാണി എന്ന് വേണമെങ്കിൽ പറയാം. അത്രത്തോളം ആരാധകരാണ് പേളിമാണിക്ക് ഉള്ളത്. സോഷ്യൽ മീഡിയ അത്രത്തോളം സ്നേഹിച്ചിട്ട് ഒരു നായിക വേറെ ഒന്നും ഉണ്ടാവില്ല. ബിഗ് ബോസ് മലയാളം സീസണിൽ വന്നതോടെ ആയിരുന്നു പേളി മാണിക്ക് ആരാധകർ ഏറിയത്. ബിഗ്ബോസ് വച്ചായിരുന്നു പേളിയും ശ്രീനിഷും തമ്മിൽ കാണുന്നതും പ്രണയം ആകുന്നതും. പിന്നീട് വിവാഹത്തിൽ കലാശിക്കുന്നതും. രണ്ട് മതങ്ങളുടെ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ. അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് പേളിയും ശ്രീനിയും. കുഞ്ഞ് നില ജനിച്ചപ്പോൾ മുതൽ ആരാധകർ ഇവരേക്കാൾ കൂടുതൽ നിലയ്ക്ക് ആണ്.

എല്ലാർക്കും ഇഷ്ടം ഇപ്പോൾ നില മോളെ ആണെന്ന് പറയുന്നതാണ് സത്യം. അത്രത്തോളം ആരാധകരാണ് നിലയ്ക്ക് ഉള്ളത്. നിലയുടെ പേരിൽ അടുത്ത സമയത്ത് തന്നെ പേർലിയും ശ്രീനിയും ഒരു അകൗണ്ട് തുറന്നിരുന്നു. നിലയുടെ പേരിലായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട്. നിലയുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുകയും ചെയ്യും. പെട്ടെന്നാണ് കുട്ടി താരത്തിന്റെ വീഡിയോകൾക്ക് ആളുകൾ ആശംസകളുമായി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ ഓരോ ചിത്രങ്ങളും തരംഗം ആയി മാറുകയും ചെയ്യുമായിരുന്നു. ഇപ്പോൾ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി മാണി. കുട്ടി നിലയുമായ് ആദ്യമായി ചുവടുവയ്ക്കുന്ന വീഡിയോയാണ് പേളി.

ഇൻസ്റ്റ പേജ് വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്. വീട്ടിൽ ബാഗ്രൗണ്ട് ഇട്ടിരിക്കുന്ന ഗാനത്തിനൊപ്പം താളം പിടിച്ച് ടേബിളിൽ പിടിച്ച് എണീക്കുന്ന നിലയെ അമ്മ പേളി വിളിക്കുന്നതു കേട്ട് അമ്മയുടെ കയ്യിൽ പിടിച്ച് ഒന്ന് രണ്ട് ചുവട് വയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. എന്തായാലും നിളയുടെ ആദ്യത്തെ ചുവടുവെപ്പ് ആഘോഷം ആക്കിയിരിക്കുകയാണ് പേളി എന്ന് തന്നെ പറയാം. മകൾ ഉണ്ടായതിനു ശേഷം സിനിമയിൽ നിന്നും അവതാരികയിൽ നിന്നും എല്ലാം പേളി മാറി നിൽക്കുകയാണ്. ശ്രീനിഷും സീരിയൽ വിട്ട് പേളിക്കും മകൾക്കുമൊപ്പം യൂട്യൂബ് ചാനലുമായി ജീവിതം അടിച്ചു പൊളിക്കുകയാണ്. മകളുടെ ജീവിതം അടുത്തു നിന്ന് കാണാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഇവർ അഭിപ്രായം പറയുന്നത്. വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ ഇവരുടെ വാർത്തകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

ഗർഭിണിയായിരിക്കുന്ന സമയത്ത് പേളി മാണി പൊതിച്ചോറ് കഴിച്ചതും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം പേളി ഓരോ വിശേഷങ്ങളും ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാൻ ഉണ്ടായിരുന്നു. ഇവിടെ ആരാധകർ അത് വലിയ കാര്യത്തിൽ തന്നെ ഏറ്റെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. ആരാധകർ ഇവരെ സ്നേഹപൂർവ്വം പെർളിഷ് എന്നാണ് വിളിക്കുന്നത്. ഇപ്പോൾ നില മോൾക്ക് ആണ് കൂടുതൽ ആരാധകർ എന്ന് പറയുന്നതാണ് സത്യം.

The Latest

To Top