Film News

നിലയുടെ വരവോടെ പേർളിയുടെ വരുമാനത്തിൽ ഉണ്ടായ വർധന കണ്ടോ!

സോഷ്യൽ മീഡിയയിൽ നിരവതി ആരാധകർ ആണ് പേർളിക്കും ശ്രീനിഷിനും ഉള്ളത്. ബിഗ് ബോസ് ഹൗസിൽ വെച്ച് തളിരിട്ട ഇവരുടെ പ്രണയം ആരാധകരും ഏറ്റെടുത്തിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം ഇരുവരുടെയും വിവാഹം വീട്ടുകാർ ചേർന്ന് ഉറപ്പിക്കുകയായിരുന്നു. വളരെ ആഘോഷപൂർവം ആയിരുന്നു പേർളിയുടെയും ശ്രീനിയുടെയും വിവാഹം നടന്നത്. ഇപ്പോൾ ഇവരുടെ ജീവിതത്തിലേക്ക് പുതിയ ഒരു അഥിതി കൂടി എത്തിയതിന്റെ സന്തോഷത്തിൽ ആണ് ഈ ദമ്പതികൾ. മാർച്ചിൽ ആയിരുന്നു പേർളി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. പേര്ളിയുടെ ഗര്ഭകാലവും ആരാധകർ സോഷ്യൽ മീഡിയയിൽ വളരെ ആഘോഷം ആക്കിയിരുന്നു. ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ വിശേഷങ്ങൾ പോലും ഇരുവരും ആഘോഷിക്കാറുണ്ട്. ഇപ്പോൾ പേർളിക്ക് തന്റെ ജീവിതത്തിൽ ഭാഗ്യം കൊണ്ട് വന്നിരിക്കുകയാണ് നില എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്.

pearle new photo with baby

pearle new photo with baby

2011 ൽ ആണ് പേർളി തന്റെ പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നത്. എന്നാൽ അപ്പോൾ ഒന്നും വേണ്ടത്ര ശ്രദ്ധ നേടാൻ പേര്ളിയുടെ ചാനലിന് കഴിഞ്ഞില്ല. എന്നാൽ അടുത്തിടെയായി പേർളി പങ്കുവെക്കുന്ന വിഡിയോകൾ എല്ലാം നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നിലയുടെ വരവിനെ സ്വാഗതം ചെയ്തുകൊണ്ട് പേർളി ഒരുക്കിയ വിഡിയോകൾക്ക് ആണ് ആരാധകർ കൂടുതൽ. നിലയെ ഒരുക്കുന്നത് എങ്ങനെ എന്നും നിളയുടെ റൂം ഒരുക്കുന്നത് എങ്ങനെയെന്നുമെക്കെ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ ആണ് വളരെ ശ്രദ്ധ നേടിയിരിക്കുന്നത്. മുപ്പത്തി അഞ്ച് വിഡിയോകോണ്ട് പത്ത് ലക്ഷത്തിൽ അധികം കാണികളെ ആണ് പേർളി സ്വാന്തമാക്കിയിരിക്കുന്നത്. ഇതോടെ ഏകദേശം ഇരുപത്ത് ലക്ഷത്തിൽ അധികം വരുമാനം ആണ് പേർളിക്ക് യൂട്യൂബിൽ നിന്ന് ലഭിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Most Popular

To Top