Film News

ഹൃദയത്തോട് ചേർന്ന്, മകൾക്കൊപ്പമുള്ള പുതിയ ചിത്രവുമായി പേർളി!

pearle new photo with baby

സോഷ്യൽ മീഡിയ ഒരുപോലെ ആഘോഷമാക്കിയ വാർത്തയായിരുന്നു പേർളി മാണി ഗർഭിണി ആണെന്നുള്ളത്. ഗർഭകാലത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ തന്റെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. പേര്ളിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപ്പര്യവും ആയിരുന്നു. എന്നാൽ ഇത്തരത്തിൽ നിരന്തരം ഗര്ഭകാലത്തെ കുറിച്ച് പറയുന്നതിന് താരത്തിന് വിമർശനങ്ങളും നേരിടേണ്ടി വന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ താരം തന്റെ സന്തോഷങ്ങളുടെ പുറകെ മാത്രം പോയി. കഴിഞ്ഞ ദിവസം ആണ് താരത്തിന് പെൺകുഞ്ഞു പിറന്ന വിവരം ആരാധകരുമായി പേര്ളിയും ശ്രീനിഷും പങ്കുവെച്ചത്. നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ആണ് പേർളി പങ്കുവെച്ചിരിക്കുന്നത്. മകളെ നെഞ്ചോടു ചേർത്ത് നിർത്തിയ പേര്ളിയെ ആണ് ചിത്രത്തിൽ കാണുന്നത്. ക്ലോസ് റ്റു ഹാർട്ട് എന്ന തലകെട്ടാണ് പേർളി ചിത്രത്തിന് നൽകിയിരിക്കുന്നത്. ”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.” എന്നാണ് മകളുടെ പേര് വെളിപ്പെടുത്തികൊണ്ട് പേളി കുറിച്ചത്.

The Latest

To Top