സോഷ്യൽ മീഡിയ ഒരുപോലെ ആഘോഷമാക്കിയ വാർത്തയായിരുന്നു പേർളി മാണി ഗർഭിണി ആണെന്നുള്ളത്. ഗർഭകാലത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ തന്റെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. പേര്ളിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപ്പര്യവും ആയിരുന്നു. എന്നാൽ ഇത്തരത്തിൽ നിരന്തരം ഗര്ഭകാലത്തെ കുറിച്ച് പറയുന്നതിന് താരത്തിന് വിമർശനങ്ങളും നേരിടേണ്ടി വന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ താരം തന്റെ സന്തോഷങ്ങളുടെ പുറകെ മാത്രം പോയി. കഴിഞ്ഞ ദിവസം ആണ് താരത്തിന് പെൺകുഞ്ഞു പിറന്ന വിവരം ആരാധകരുമായി പേര്ളിയും ശ്രീനിഷും പങ്കുവെച്ചത്. നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ തങ്ങളുടെ മാലാഖ ഭൂമിയിലേക്ക് വന്നിട്ട് പത്ത് ദിവസം ആയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് പേർളി.
View this post on Instagram
കുഞ്ഞിനും ശ്രീനിഷിനും ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് തങ്ങളുടെ സന്തോഷം പേർളി കുറിച്ചിരിക്കുന്നത്. “ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് 10 ദിവസം തികയുന്നു. ഓരോ നിമിഷവും പകർത്തി അത് ഞങ്ങളുടെ ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. അച്ഛന്റേയും അമ്മയുടേയും ലോകമാണ് താനെന്ന് അവൾക്കറിയാം. അവൾക്കറിയാം ഞങ്ങൾ അവളെ നിരുപാധികമായി സ്നേഹിക്കുന്നുവെന്ന്… അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചവും സ്നേഹവും കൊണ്ടുവന്നു… ഇന്ന് രാത്രി ഉറങ്ങുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഒരു തോന്നൽ നിലനിൽക്കുന്നു … “ദൈവത്തിന് നന്ദി … ഈ മാലാഖയെ നൽകി അനുഗ്രഹിച്ചതിന് നന്ദി,” എന്നുമാണ് പേർളി കുറിച്ചിരിക്കുന്നത്.
