പെൺകുട്ടികൾക്ക് യാതൊരു സുരക്ഷിതത്വം ഇല്ലാത്ത ഒരു കാലത്താണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്. പ്രണയത്തിന്റെ പേരിൽ ചതിക്കുഴികളിൽ അകപ്പെട്ട് പിന്നീട് ഒരിക്കലും തിരിച്ചു കയറാൻ ആവാത്ത വിധം ജീവിതം ഹോമിക്കേണ്ടി വരുന്ന ഒരുപാട് പെൺകുട്ടികൾ ആണ് നമുക്ക് ചുറ്റും ജീവിക്കുന്നത്.
രക്ഷപെടാൻ യാതൊരു മാർഗമില്ലാതെ, ഗത്യന്തരമില്ലാതെ പല പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടേണ്ടി വരുന്ന ദുരിതപൂർണമായ ജീവിതം നയിക്കുന്ന എത്രയോ ഹതഭാഗ്യരായ പെൺകുട്ടികൾ.
ഇപ്പോഴിതാ കോളേജ് വിദ്യാർത്ഥിനികളെ അടക്കം നിർബന്ധിച്ച് വേ ശ്യാ വൃ ത്തി ക്ക് ഉപയോഗിച്ച സംഘത്തെ മംഗലൂരിൽ നിന്നും പിടികൂടി. പ്രായപൂർത്തിയാകാത്ത രണ്ടു പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനികളെ ആണ് രക്ഷപ്പെടുത്തിയത് എന്ന് പോലീസ് പുറത്തു വിട്ടു.മംഗളൂരു സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമീന, ഭർത്താവ് സിദ്ധിഖ്, ആയിഷ എന്നിവരെയാണ് പാണ്ഡേശ്വർ വനിത പോലീസ് അറസ്റ്റ് ചെയ്‌തത്.
അപാർട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു കോളേജ് വിദ്യാർത്ഥിനികളെ ഉപയോഗിച്ചുള്ള വേ ശ്യാ വൃത്തി. നഗരത്തിലെ അത്താവർ നന്തിഗുഡ്ഡയ്ക്ക് സമീപമുള്ള എസ് എം ആർ ലിയാന അപ്പാർട്മെന്റിലായിരുന്നു ഇവരുടെ പ്രവർത്തനം എന്ന് പോലീസ് പറഞ്ഞു. 17വയസുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് കേ സ് എടുത്ത് അന്വേഷണം ആരംഭിച്ചത്. വേ ശ്യാ. വൃത്തി ക്ക് ഇരയായ പെൺകുട്ടി പരാതിപ്പെട്ട പെൺകുട്ടിയെ ഇതിനായി നിർബന്ധിക്കുന്നു എന്ന് കോളേജ് പ്രിൻസിപ്പലിനോട് പരാതിപ്പെടുകയായിരുന്നു.
തുടർന്ന് കോളേജിലെ പ്രിൻസിപ്പൽ സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാറിനെ സമീപിക്കുകയായിരുന്നു. ഭീ ഷ ണി തന്ത്രങ്ങൾ ഉപയോഗിച്ചും വശീകരിച്ചും ആണ് പെൺകുട്ടികളെ സംഘം വലയിൽ വീഴ്ത്തുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് കോളേജിലെ പ്രിൻസിപ്പൽ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. വിശദമായ കൗൺസിലിംഗിന് ശേഷം തങ്ങൾക്കുണ്ടായ ദുരനുഭവം ഇരകൾ പങ്കു വെക്കുകയായിരുന്നു.
സഹപാഠി വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് വിദ്യാർത്ഥിനികൾ പോലീസിനോട് പറഞ്ഞു. പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞ പെൺകുട്ടികൾ റാ ക്കെ റ്റി ൽ തുടരാൻ വിസമ്മതിക്കുകയായിരുന്നു.
ഇരകളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അത്താവറിലെ വാടകവീടുകളിൽ പോലീസ് റെ. യ് ഡ് നടത്തുകയായിരുന്നു. സഹകരിക്കാൻ വിസമ്മതിക്കുന്ന പെൺകുട്ടികളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തും.
കേരളത്തിൽ നിന്ന് ഒരു സ്ത്രീ ആണ് ഇടപാടുകാർക്ക് സ്ത്രീകളെ എത്തിക്കുന്നത്. കാസറഗോഡ് നിന്ന് അടക്കം കേരളത്തിലെ വിവിധ ഇടങ്ങളിൽ ഇവർക്ക് ഇടപാടുകാർ ഉണ്ട്. കൂടുതൽ പെൺകുട്ടികൾ ഈ ചതിക്കുഴിയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോൾ
. ഇടപാടുകാരിൽ ചിലരെ ഹണി ട്രാപ്പിൽ കുടുക്കിയിട്ടുണ്ടാകും എന്നാണ് പോലീസിന്റെ നിഗമനം. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചും ചോദ്യം ചെയ്‌തും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
