ട്രെയിനിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാത്തവർ വളരെ വിരളമായിരിക്കും. നമ്മളിൽ ഭൂരിഭാഗം ആളുകളും യാത്രക്കു വേണ്ടി തിരഞ്ഞെടുക്കുന്നത് ചിലപ്പോൾ ട്രെയിൻ ആയിരിക്കും. ഇനി ആ ട്രെയിൻ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പെരുമാറ്റച്ചട്ടങ്ങൾ ഉണ്ട്. ഇന്ത്യൻ റെയിൽവേ ഇപ്പോൾ അത്തരത്തിൽ പുറത്ത് വിട്ടിരിക്കുകയാണ്. ഇതിനെ കുറിച്ച് ഉള്ള വിശദമായ വിവരങ്ങൾ പറ്റിയാണ് പറയുന്നത്. ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ
പലയാളുകളും മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ വയ്ക്കാറുണ്ട്. ഇത്തരത്തിൽ യാത്ര ചെയ്തിരിക്കുന്നതിന് വിലക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ വയ്ക്കുന്നത് കണ്ടാൽ ഇനിമുതൽ കർശനമായ നടപടികൾ ആയിരിക്കും സ്വീകരിക്കുക. ഇയർഫോണിൽ കേൾക്കുന്നത് യാതൊരു കുഴപ്പവുമില്ല. മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ പാട്ടുകൾ വയ്ക്കാൻ പാടുള്ളതല്ല. ഇതു കൂടാതെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഉറക്കെ ഫോണിൽ സംസാരിക്കുന്നതും കർശന നടപടികൾ എടുക്കുന്നതിന് കാരണമാകും. അതുകൂടാതെ തന്നെ കൂട്ടുകാരുമൊത്ത് മറ്റുള്ളവയിൽ സഞ്ചരിക്കുമ്പോൾ നിശ്ചിതസമയം മാത്രമാണ് സംസാരിക്കുവാനായി അനുവദിക്കുക.
കൂടാതെ 10 മണിക്ക് ശേഷം എല്ലാ ലൈറ്റുകളും ഓഫ് ആക്കുന്നത് ആയിരിക്കും എന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ഇനി ട്രെയിനിൽ യാത്ര ചെയ്യുന്ന ആളുകൾ ശ്രദ്ധിച്ചിരിക്കണം. പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വളരെ വലിയ തുകയാണ് പിഴ നൽകേണ്ടി വരും. മാത്രമല്ല ഇവർക്കെതിരെ കർശന നടപടികളും സ്വീകരിക്കുന്നതായിരിക്കും. ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്ത് പലപ്പോഴും ഒപ്പം ഇരിക്കുന്ന ആളുടെ സ്വകാര്യത മറക്കുകയാണ്. പകരം ഇടപെടാൻ ഉള്ളത് അത്തരം പ്രശ്നങ്ങൾ പലപ്പോഴും കണ്ടു വരികയും ചെയ്യാറുണ്ട്. മറ്റുള്ളവർക്ക് വലിയതോതിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഈയൊരു നിയമം പ്രധാന്യം നേടുന്നുമുണ്ട്.
പലരും ദീർഘദൂര യാത്രകൾക്ക് തിരഞ്ഞെടുക്കുന്നത് എപ്പോഴും ട്രെയിനാണ്. അതിൻറെ പ്രധാന കാരണം എന്ന് പറയുന്നത് സ്വന്തമായുള്ള യാത്രയിൽ തന്നെയാണ് എന്ന് പലപ്പോഴും ട്രെയിൻ നൽകുന്ന സ്വസ്ഥമായി യാത്ര എന്ന് പറയുന്നതാണ് സത്യം. എങ്കിലും കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് ട്രെയിൻ തന്നെയാണ്. യാത്ര ചെയ്യുമ്പോൾ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല കാര്യങ്ങളും നമ്മൾ കാണാറുണ്ട്.. അത് തന്നെയാണ് വലിയ ശബ്ദത്തിൽ ഉള്ള ഗാനം വയ്ക്കുന്ന രീതി എന്ന് പറയുന്നത്.. അതിനാണ് ഇപ്പോൾ നിയമപരമായ രീതിയിലുള്ള ഒരു നടപടി വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ വലിയതോതിൽ ഇതും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈയൊരു നിയമം തീർച്ചയായും ആവശ്യമായിരുന്നു എന്നാണ് പലരും പറയുന്നത്. എങ്കിലും കൂടുതൽ ആളുകളും ഇതിൽ അതൃപ്‌തിയും പറയുന്നുണ്ട്.
