അവതാരകയായി പ്രേക്ഷകർക്ക് മുന്നിലേക്ക് കടന്ന് വന്ന താരം ആണ്പൂജിത മേനോൻ. ശേഷം നടിയായും താരം സിനിമയിലേക് കടന്നു വന്നു. കുറച്ച് കാലം കൊണ്ട് നല്ല ചില ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചു. ഇപ്പോൾ എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പരയിൽ കൂടി സീരിയൽ രംഗത്തേക്കും അരങ്ങേറ്റം നടത്തിയിരിക്കുകയാണ് താരം. നെഗറ്റീവ് കഥാപാത്രത്തെ ആണ് പൂജിത പരമ്പരയിൽ അവതരിപ്പിക്കുന്നത്. സംഗീത എന്ന കഥാപാത്രം പ്രേഷകരുടെ ഇടയിലും സ്ഥാനം നേടി കഴിഞ്ഞു.
നിരവധി മോശം കമെന്റുകൾ ആണ് സംഗീതയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് എന്നാണു പൂജിത പറയുന്നത്. അതിന്റെ നല്ല വശം മാത്രമാണ് താൻ കാണുന്നത് എന്നും എന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിന്റെ തെളിവാണ് അതെന്നും അത് കൊണ്ട് തന്നെ ഒരു കലാകാരി എന്ന നിലയിൽ എനിക്ക് സന്തോഷം ഉണ്ടെന്നുമാണ് പൂജിത പറയുന്നത്. സിനിമയിൽ അഭിനയിച്ച് കൊണ്ടിരുന്ന കാലം മുതൽ തന്നെ സീരിയലുകളിലേക്ക് തനിക്ക് ക്ഷണം വന്നിരുന്നു എന്നും അന്നൊന്നും തനിക് അതിനോട് താൽപ്പര്യം തോന്നിയില്ല എന്നുമാണ് പൂജിത പറഞ്ഞത്.
എന്നാൽ കുടുംബ പ്രേക്ഷകരിൽ നിന്നും കൂടുതൽ സ്വീകാര്യത സിനിമയേക്കാൾ ലഭിക്കുന്നത് സീരിയലുകൾക്ക് ആണെന്നും ഒരു തുടക്കക്കാരി എന്ന നിലയിൽ എനിക്ക് ലഭിച്ച മികച്ച വേഷമാണ് ഇതെന്നുമാണ് പൂജിത പറഞ്ഞിരിക്കുന്നത്. സിനിമയിൽ എനിക്ക് അസൂയയും പ്രണയവും ദേക്ഷ്യവും ഒന്നും അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നില്ല എന്നും എന്നാൽ അതൊക്കെ ഇപ്പോൾ പരമ്പരയിൽ കൂടി സാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
