നിരവധി ആരാധകർ ഉള്ള താരകുടുംബം ആണ് നടൻ സുകുമാരന്റേത്. താരത്തിന്റെ ഭാര്യയും മക്കളും മരുമക്കളും എല്ലാം തന്നെ സിനിമ മേഖലയുമായി ബന്ധപ്പെട് പ്രവർത്തിക്കുന്നവർ ആണ്. മൂത്തമകൻ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് നടിയായ പൂർണിമ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ആണ് ആരാധക ശ്രദ്ധ നേടുന്നത്. നിരവധി സ്റ്റൈലുകൾ പരീക്ഷിക്കാറുള്ള താരംഅവയുടെയെല്ലാം ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുകയും ചെയ്യും.
ഇപ്പോൾ മകൾ പ്രാർത്ഥനയ്ക്ക് ഒപ്പമുള്ള ചിത്രം ആണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ കണ്ടു നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. “ഇവിടെ ആരാണ് അമ്മ,” എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ ചിത്രങ്ങങ്ങൾ പങ്കുവെച്ചത്. പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം താരം അവധിക്കാലം ആഘോഷിക്കാൻ പോകുന്നതിന്റെ ചിത്രങ്ങളും താരം കുറച്ച് ദിവസങ്ങൾക്ക് മുൻപ് പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.
ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന പൂര്‍ണിമ വര്‍ഷങ്ങള്‍ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. മികച്ച സ്വീകരണം ആണ് താരത്തിന് മടങ്ങി വരവിലൂടെ ലഭിച്ചത്. ശേഷം നിവിൻ പോളിക്കൊപ്പം തുറമുഖത്തിലും താരം വേഷമിട്ടു. ഇപ്പോൾ അഭിനയവും ബിസിനസ്സും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുകയാണ് താരം.
