Film News

പുതിയ ചിത്രങ്ങളുമായി പൂർണിമ, കിടിലം എന്ന് ആരാധകരും!

Poornima Indrajith Photos

നിരവധി ആരാധകർ ഉള്ള താരകുടുംബം ആണ് നടൻ സുകുമാരന്റേത്. താരത്തിന്റെ ഭാര്യയും  മക്കളും മരുമക്കളും എല്ലാം തന്നെ സിനിമ മേഖലയുമായി ബന്ധപ്പെട് പ്രവർത്തിക്കുന്നവർ ആണ്. മൂത്തമകൻ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് നടിയായ പൂർണിമ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം  ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ആണ് ആരാധക ശ്രദ്ധ നേടുന്നത്. നിരവധി സ്റ്റൈലുകൾ പരീക്ഷിക്കാറുള്ള താരം ഇപ്പോൾ ഏറ്റവും പുതിയ സ്റ്റൈലുമായാണ് പ്രേഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

താരത്തിന്റെ ചിത്രങ്ങൾ കണ്ടു നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്നും, എങ്ങനെ ഇത് പോലെ സൗന്ദര്യം കത്ത് സൂക്ഷിക്കാൻ കഴിയുന്നുവെന്നൊക്കെയാണ് ആരാധകർ താരത്തിനോട് ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ മല്ലിക സുകുമാരനുമായി നടത്തിയ ലൈവ് ചാറ്റ് ആരാധക ശ്രദ്ധ നേടിയിരുന്നു. പൂർണിമ മല്ലികയോട് ചോദിക്കുന്ന ചോദ്യങ്ങളും അതിനു മല്ലികയുടെ നർമ്മം കലർന്ന സംസാരങ്ങളുമെല്ലാം ആരാധക ശ്രദ്ധ നേടിയിരുന്നു.

ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന പൂര്‍ണിമ വര്‍ഷങ്ങള്‍ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. മികച്ച സ്വീകരണം ആണ് താരത്തിന് മടങ്ങി വരവിലൂടെ ലഭിച്ചത്. ശേഷം നിവിൻ പോളിക്കൊപ്പം തുറമുഖത്തിലും താരം വേഷമിട്ടു. ഇപ്പോൾ അഭിനയവും ബിസിനസ്സും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുകയാണ് താരം.

The Latest

To Top