Film News

കഷ്ടപ്പെട്ട് കാജോൾ ആകാൻ നോക്കിയാ ഒരു കാലം ഉണ്ടായിരുന്നു എനിക്ക്!

poornima new photo

നിരവധി ആരാധകർ ഉള്ള താരകുടുംബം ആണ് നടൻ സുകുമാരന്റേത്. താരത്തിന്റെ ഭാര്യയും  മക്കളും മരുമക്കളും എല്ലാം തന്നെ സിനിമ മേഖലയുമായി ബന്ധപ്പെട് പ്രവർത്തിക്കുന്നവർ ആണ്. മൂത്തമകൻ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് നടിയായ പൂർണിമ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം  ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ആണ് ആരാധക ശ്രദ്ധ നേടുന്നത്. നിരവധി സ്റ്റൈലുകൾ പരീക്ഷിക്കാറുള്ള താരം തന്റെ മേക്കോവർ ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ പൂർണിമ പങ്കുവെച്ച ഒരു ചിത്രം ആണ് ശ്രദ്ധ നേടുന്നത്.

കാജോളിനെ അനുകരിച്ച് കൊണ്ട് എടുത്തിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൂർണിമ തന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഒരു കുറിപ്പും പൂർണിമ എഴുതിയിട്ടുണ്ട്. കുറിപ്ഇങ്ങനെ, അന്നൊക്കെ ഒരു കട്ട കാജല്‍ ഫാന്‍ ആയിരുന്നു ഞാന്‍. ‘മിന്‍സാര കനവി’ലെ അവരുടെ ലുക്ക്‌ ഒക്കെ കൃത്യമായി അനുകരിച്ച് ഫോട്ടോ ഒക്കെ എടുത്തിരുന്നു ആ കാലത്ത്. അതേ വേഷം, അതേ ഹെയര്‍സ്റ്റൈല്‍, പിന്നില്‍ കാണുന്ന മേഘങ്ങള്‍ പോലെ അത് പോലെ. ആ ഫോട്ടോ ഷൂട്ട്‌ നടക്കുന്ന സമയം മുഴുവന്‍ ‘പൂപൂക്കും ഓസൈ’ എന്ന പാട്ട് എന്റെ തലയില്‍ മുഴങ്ങുകയും ചെയ്തിരുന്നു. പിന്നെ, അതിലെ സൈക്കിളും പൂവും കാണുന്നില്ല എന്നല്ലേ… അതാ സ്റ്റുഡിയോയില്‍ സൈക്കിള്‍ കയറ്റാന്‍ സമ്മതിച്ചില്ല. അത് കൊണ്ടാ.എന്റെ ഓര്‍മ്മകളില്‍ നിന്നും ഇന്നിലേക്ക് കട്ട്‌ ബാക്ക് ചെയ്ത്, പാത്തു ഇപ്പോള്‍ ചെയ്തു കൂട്ടുന്നത് ഞാന്‍ കാണുന്നു. എന്റെ ടീനേജ് വീണ്ടും വീണ്ടും ആവര്‍ത്തിച്ച്, അവളിലൂടെ എന്റെ മുഖത്തടിക്കുന്നത് പോലെ. അവളിലൂടെ എന്റെ ടീനേജ് ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ സാധിക്കുന്നത് പോലെ. ഞാനത് ഇഷ്ടപ്പെടുന്നുമുണ്ട്, ആ സര്‍ക്കിള്‍ ഓഫ് ലൈഫ്.’

The Latest

To Top