നിരവധി ആരാധകർ ഉള്ള താരകുടുംബം ആണ് നടൻ സുകുമാരന്റേത്. താരത്തിന്റെ ഭാര്യയും മക്കളും മരുമക്കളും എല്ലാം തന്നെ സിനിമ മേഖലയുമായി ബന്ധപ്പെട് പ്രവർത്തിക്കുന്നവർ ആണ്. മൂത്തമകൻ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് നടിയായ പൂർണിമ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ആണ് ആരാധക ശ്രദ്ധ നേടുന്നത്. ഇന്ദ്രജിത്തിന് ഒപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
ജാഡയാണോ മോനൂസേ എന്ന തലകെട്ടോടു കൂടിയാണ് പൂർണിമ ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ എല്ലാം ശ്രദ്ധ നേടുകയായിരുന്നു . നിരവധി പേരാണ് കുറഞ്ഞ സമയം കൊണ്ട് തന്നെ ചിത്രത്തിന് കമെന്റുകളുമായി എത്തിയത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പൂർണിമ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ പരീക്ഷിക്കുന്ന വ്യത്യസ്ത സ്റ്റൈലുകളും ആരാധകരുമായി പങ്കുവെക്കാറുണ്.
അടുത്ത സമയത്ത് ആണ് ഇന്ദ്രജിത്തുമായുള്ള പ്രണയത്തെ കുറിച്ചും ആ സമയത്തെ കുറിച്ചുമുള്ള ഓർമ്മകൾ പൂർണിമ പങ്കുവെച്ചത്. ഒരു നടനെ ആയിരുന്നില്ല താൻ വിവാഹം കഴിച്ചത് എന്നും വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഇന്ദ്രജിത്ത് സിനിമയിലേക്ക് വന്നതെന്നും ഒക്കെ പൂർണിമ പറഞ്ഞിരുന്നു.
